തീയതി: 29-06-2024 ശനി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: മിഥുനം
തിഥി: കൃഷ്‌ണ അഷ്‌ടമി
നക്ഷത്രം: ഉത്രട്ടാതി
അമൃതകാലം: 06:05 AM മുതല്‍ 07:41 AM വരെ
വർജ്യം: 6:15 PM മുതല്‍ 07:50PM വരെ
ദുർമുഹൂർത്തം: 7:41 AM മുതല്‍ 8:29 AM വരെ
രാഹുകാലം: 09:16 AM മുതല്‍ 10:52 AM വരെ
സൂര്യോദയം 06:05 AM
സൂര്യാസ്‌തമയം: 06:49 PM
ചിങ്ങം: മതപരവും അതുപോലെതന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത കാണുന്നു. തീര്‍ഥാടന കേന്ദ്രത്തിലേക്ക് യാത്ര പോകാനുള്ള സാധ്യതയുമുണ്ട്. ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം.ഇതിന് പ്രധാന കാരണം കുട്ടികൾ തന്നെ ആയിരിക്കാം.
കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇന്ന് നല്ല ദിവസമല്ല. ദേഷ്യം നിറഞ്ഞതും കയ്‌പ് നിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. കുടുംബവുമായുള്ള തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച നിങ്ങളെ ദുഃഖിതരാക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.
തുലാം: കൃത്യമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിങ് നടത്താൻ ആവേശപൂർവം പുറത്ത് പോകുന്നതായിരിക്കും. ശാരീരികവും മാനസികവുമായ ഊർജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസിനെ ഹഠാദാകർഷിക്കുന്ന പ്രശസ്‌തിയും അംഗീകാരവും ലഭിക്കും.
വൃശ്ചികം: ഇന്ന് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടും. രോഗികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യപുരോഗതിയുണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് സഹകരണവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയം ഉറപ്പ്.
ധനു: നിങ്ങൾക്ക് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യപരമായ പ്രശ്‌നങ്ങളും നിങ്ങളെ അലട്ടും. കോപത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. കലയോടും സാഹിത്യത്തോടും നിങ്ങള്‍ ആഭിമുഖ്യം കാണിച്ചേക്കാം.
മകരം: നിങ്ങളുടെ ശാരീരിക മാനസിക അവസ്ഥ ഇന്ന് സുഖകരമാകില്ല. ഇതിന് കാരണം കുടുംബത്തിൽ ഉണ്ടായ പ്രശ്‌നങ്ങളായിരിക്കും. മാനസിക ഉല്ലാസം നഷ്‌ടപ്പെട്ടേക്കാം. സാമ്പത്തിക ചെലവുകളെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കുംഭം: ആശങ്കകളെല്ലാം അകന്ന് പോയതിനാൽ നിങ്ങള്‍ ഇന്ന് സന്തുഷ്‌ടവാനായിരിക്കും. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടും. കുടുംബവുമായി സമയം ചെലവഴിക്കാനാകും. സന്തോഷദായകമായ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. എതിരാളികളെ പരാജയപ്പെടുത്താന്‍ സാധിക്കും.
മീനം: ചെലവിന്‍റെ ഒരു കണക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ എന്നത് ഒരു സദ്ഗുണമാണ്. അത് പതിവായി പ്രയോഗിക്കേണ്ടത് ആവശ്യമാണ്. നാവിനെയും ദേഷ്യത്തെയും നിയന്ത്രിക്കുക. അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
മേടം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ കഠിന പ്രയത്നങ്ങള്‍ക്ക് ഫലം ലഭിക്കും. കുടുംബത്തില്‍ നിന്നും ആശ്വാസ വാര്‍ത്തകള്‍ കേള്‍ക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്.
ഇടവം: നിങ്ങള്‍ക്ക് ഇന്ന് സന്തോഷകരമായ ദിനമായിരിക്കും. പങ്കാളികള്‍ക്ക് മികച്ച ദിവസമാണ്. ചെറിയ യാത്രകള്‍ പോകാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായ മുന്നേറ്റം പ്രതീക്ഷിക്കാം. ആഗ്രഹിച്ച ജോലി നിങ്ങളെ തേടിയെത്തിയേക്കും.
മിഥുനം: മാനസികമായും ശാരീരികമായും ആശ്വാസമുള്ള ദിനമായിരിക്കും ഇന്ന്. ജോലി സംബന്ധിച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കും. സഹപ്രവർത്തകര്‍ ജോലിയില്‍ നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.
കര്‍ക്കടകം: എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കാന്‍ നിങ്ങള്‍ക്കാകും. മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ പങ്കെടുക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. വീട് പുതുക്കി പണിയുന്നതിനെ കുറിച്ച് ആലോചിക്കും.