തീയതി: 23-01-2024 ചൊവ്വ
വര്‍ഷം: ശുഭകൃത് ഉത്തരായനം
തിഥി: മകരം ശുക്ല ത്രയോദശി
നക്ഷത്രം: തിരുവാതിര
അമൃതകാലം: 12:36PM മുതല്‍ 02 :03വരെ
വര്‍ജ്യം: 06:15PM മുതല്‍ 07:50PM വരെ
ദുര്‍മുഹൂര്‍ത്തം: 9:11AM മുതല്‍ 9:59AM വരെയും 12:23PM മുതല്‍ 13:11PM വരെയും
രാഹുകാലം: 03:30PM മുതല്‍ 04:57PM വരെ
സൂര്യോദയം: 06:47 AM
സൂര്യാസ്തമയം: 06:24 PM
ചിങ്ങം: പ്രബലരായ സിംഹരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍ - പ്രത്യേകിച്ചും സ്ത്രീകള്‍ - ഇന്ന് നിങ്ങളെ സഹായിക്കാന്‍ സന്തോഷമുള്ളവരായിരിക്കും (Horoscope Today). അവരുമൊത്ത് അല്ലെങ്കില്‍ പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസയാത്ര ഒരു നീണ്ട ദിവസത്തെ അല്ലെങ്കില്‍ ഒരാഴ്‌ചയിലെ തിരക്കുകളില്‍ നിന്ന് വിടുതൽ നല്‍കും. അതുകൊണ്ട് ധനശക്തി ആസ്വദിക്കുക. സമയവും തിരമാലകളും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്ന് ഓര്‍ക്കുക. വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തിക നിലയിലും ഇന്ന് നേട്ടമുണ്ടാകും.
കന്നി: ഇന്നൊരു തകര്‍പ്പന്‍ ദിവസമാണ്! ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാനവര്‍ദ്ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ ഐക്യം ഇന്നത്തെ ദിവസം സമാധാന പൂർണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും (Star Predictions Today).
തുലാം: ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രയ്‌ക്കോ തീര്‍ത്ഥയാത്രയ്‌ക്കോ സാധ്യതയുണ്ട്. ഇന്ന് പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്ടറുമായി നിശ്ചയിച്ച കൂടിക്കാഴ്ച തെറ്റിക്കാതിരിക്കുക.വിദേശത്തുനിന്നും സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും.
വൃശ്ചികം: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്നത്തെ ദിവസം നല്ല രീതിയിലും ശാന്തമായും തുടങ്ങുക. ഒരു പുതിയ സംരംഭം തുടങ്ങാനാലോചിക്കുന്നുണ്ടോ?. എങ്കില്‍ നക്ഷത്രങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ച് വരുത്താം. അതുകൊണ്ട് മുതല്‍ മുടക്കിലും മറ്റ് ചെലവുകളിലും നിയന്ത്രണം പാലിക്കുക. വൃശ്ചിക രാശിക്കാര്‍ക്ക് ഇതൊരു ശരാശരി ദിവസമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ദൂരീകരിക്കുക.
ധനു: ഭാഗ്യനക്ഷത്രങ്ങള്‍ ഇന്ന് വെട്ടിത്തിളങ്ങുകയാണ്. എല്ലാതുറകളിലും സന്തോഷാനുഭവമായിരിക്കും. പലര്‍ക്കും ജീവിതത്തിന്‍റെ കേന്ദ്രബിന്ദു വിനോദമാണ്. അതുതന്നെയാണ് ഇന്ന് ലക്ഷ്യമിടാന്‍ പോകുന്നത്. പലതുറകളിലും പെട്ട വ്യക്തികളുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരം സന്തുഷ്ടനാക്കും. തൊഴില്‍രംഗത്ത് പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലം ഉളവാക്കും. സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ഉല്ലാസവേള ഉന്മേഷവും ഊർജ്ജവും വര്‍ദ്ധിപ്പിക്കും. ബ്ലോഗിങ്ങില്‍ സൃഷ്ടിപരമായ കഴിവുകള്‍ നന്നായി ഉപയോഗിക്കുക. ഈ ഭാഗ്യവേള ശരിക്കും ആസ്വദിക്കുക.
മകരം: ഇന്ന് ഏറ്റെടുത്ത കച്ചവട വിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയപ്പെടും. ആസൂത്രണം ചെയ്തതനുസരിച്ച് ഇന്ന് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ അനുകൂലമാകും. ഒരു തടസ്സവുമില്ലാതെ കച്ചവടം തുടരും. പങ്കാളികളും സഹപ്രവർത്തകരും ഊഷ്മളതയോടെ പ്രതികരിക്കുന്നവരാകും.
കുംഭം: നക്ഷത്രങ്ങള്‍ ഇന്ന് അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. കാരണം ഇന്ന് മുഴുവന്‍ വളരെ ഉത്‌കണ്ഠാകുലരായിരിക്കും. സ്ത്രീകള്‍ അവരുടെ കര്‍ക്കശസ്വഭാവം മാറ്റിവച്ച് എല്ലായ്‌പ്പോഴും ശാന്തരായിരിക്കണം. പ്രകോപിപ്പിക്കുന്നവരെ ഒഴിവാക്കണം. ക്രിയാത്മകമായ കഴിവുകള്‍ ഇന്ന് കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ഇന്ന് ഐ ക്യു [intelligence quotient ബുദ്ധിമാനം] നില വളരെ ഉയര്‍ന്നതായിരിക്കുമെന്നതിനാല്‍ ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കാനും സാധ്യത.
മീനം: ഇന്ന് കഠിന യാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നേരിടുന്ന പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി മനോവീര്യം നഷ്ടപ്പെടും. ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. അവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് കുഴപ്പത്തില്‍ ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളേയും പ്രശ്നങ്ങളേയും നേരിടേണ്ടിവരും. വസ്തുവിനേയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.
മേടം: ഇന്ന് പരിമിതമായ ഫലങ്ങളുടെ ഒരു ദിവസമാണ്. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ ഇന്ന് നല്ല ദിവസമാണ്. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് ചിന്താധാരകളെ ആശയക്കുഴപ്പത്തിലാക്കരുത്. മൗലികതയില്‍ ഉറച്ച് നിന്ന് ലാളിത്യം നിലനിര്‍ത്തുക. ഓഫീസില്‍ നിങ്ങൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ഇന്ന് സമചിത്തത കൈവിടാതെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. സ്ത്രീകള്‍ കര്‍ക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകള്‍ക്കും സവാരികള്‍ക്കും ഏറെ സാധ്യതയുണ്ട്.
ഇടവം: നക്ഷത്രങ്ങള്‍ ഇന്ന് അനുകൂലമല്ല. തീരുമാനങ്ങളെടുക്കുന്നതില്‍ മികവുപുലര്‍ത്താന്‍ കഴിയില്ല. അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നഷ്ടമായേക്കാം. ഇവിടെ തളരരുത്. സമീപനങ്ങളില്‍ ശ്രദ്ധയും ചിട്ടയും വേണം. പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കുക. സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ ആത്മസംയമനം പാലിക്കുമെന്ന് ഉറപ്പ് വരുത്തുക. സംഭാഷണത്തിലും പ്രവൃത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് സാധാരണ നിലയിലായിരിക്കും.
മിഥുനം: ഇന്ന് എല്ലാ കാര്യങ്ങളും ശോഭയുള്ളതും മനോഹരവുമായിരിക്കും. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും ആഡംബര വസ്തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിലും സമയം കണ്ടെത്തും. എന്നാല്‍ ബജറ്റിലുള്ളതിനേക്കാള്‍ പണം ചെലവാക്കേണ്ടി വന്നേക്കും എന്നതിനാല്‍ ശ്രദ്ധിക്കുക. കുടുംബവും സുഹൃത്തുക്കളും ഉല്ലാസഭരിതമായ മനോഭാവവും ചേരുമ്പോൾ ഈ ദിവസം ഏറ്റവും ആസ്വാദ്യമാകും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സയാഹ്നത്തെ സന്തോഷഭരിതമാക്കും.
കര്‍ക്കടകം: കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് ഇന്ന് ശ്രമങ്ങൾ പാഴായിപ്പോകാം. കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അയൽക്കാരെ കരുതിയിരിക്കുക. സാഹചര്യങ്ങള്‍ സമാധാനപരമായി കൈകാര്യം ചെയ്യുകയും വേണം.