തീയതി: 19-08-2024 തിങ്കള്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: ചിങ്ങം
തിഥി: പൂര്‍ണിമ പൂര്‍ണിമ
നക്ഷത്രം: തിരുവോണം
അമൃതകാലം: 02:00 PM മുതല്‍ 03:34 PM വരെ
വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 12:38 PM മുതല്‍ 01:26 PM വരെ & 03:20 PM മുതല്‍ 03:50 PM വരെ
രാഹുകാലം: 07:47 AM മുതല്‍ 09:21 AM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:40 PM
ചിങ്ങം: ഇന്ന് നിങ്ങളുടെ പങ്കാളിയിൽ നിന്നും പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രതികരണങ്ങള്‍ ലഭിക്കണമെന്നില്ല അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് മുൻകരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മപരിശോധനകൾക്ക് ശേഷം മാത്രമെ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവക്കാൻ പാടുള്ളു.
കന്നി: ഇന്ന് നിങ്ങള്‍ വലിയ ലക്ഷ്യങ്ങൾ പിന്തുടരാന്‍ തുടങ്ങുകയും അത് നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് നന്നായിരിക്കും.
തുലാം: നിങ്ങൾക്ക് ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും.
വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം പ്രിയപ്പെട്ടവർക്കായും മുതിർന്നവരോടുള്ള നിങ്ങളുടെ കടമകൾക്കായും തുല്ല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.
ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമല്ല. എങ്കിലും അത് നാളയെ കുറിച്ച് പ്രതീക്ഷ നൽകുന്നു. ഒരു പാർട്ട്-ടൈം കോഴ്‌സിൽ ചേർന്ന് നിങ്ങളുടെ കഴിവുകളെ മൂർച്ചയുള്ളതാക്കുക. അത് നിങ്ങളുടെ ഇടം കണ്ടെത്താൻ സഹായിക്കും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്.
മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ മനസുമുഴുവൻ സ്നേഹമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള സുന്ദര നിമിഷങ്ങൾ മനസിൽ താലോലിക്കുകയും പഴയ സുഹ്യത്തിനെ വിളിച്ച് അവ പങ്കുവക്കുകയും ചെയ്യും. ഔദ്യോഗികമായി വലിയ നാഴികക്കല്ലുകൾ താണ്ടും. എല്ലാം കൊണ്ടും ഇന്ന് നിങ്ങൾക്കൊരു നല്ല ദിവസമാകും.
കുംഭം: അനാവശ്യ ചെലവിന്‍റെ വില നല്‍കേണ്ടി വരും. ഇത് നിങ്ങളെ കുറച്ച്കൂടി ചിട്ടയുള്ള ആളാക്കാന്‍ സഹായിക്കും. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും വിചാരിക്കേണ്ടതില്ല.
മീനം: ഇന്ന് നിങ്ങൾക്ക് മനോവിഷമത്തിന്‍റെ ആവശ്യമില്ല. ഇന്ന് നിങ്ങൾ ഉദാരമനസ്ക്കനും ക്ഷമയുള്ളവനുമായിരിക്കും. മറ്റുള്ളവരോട് ക്ഷമിക്കുന്നത് കാരണം അവര്‍ ചൂഷണം ചെയ്യാം.
മേടം: ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുമ്പോള്‍ സാമാന്യബോധമുണ്ടായിരിക്കുന്നത് നല്ലതാണ്. നിങ്ങളുടെതായ കണക്കുകൂട്ടലുകള്‍ നടത്തുന്നതും മാര്‍ഗനിര്‍ദേശം തേടുന്നതും ഗുണം ചെയ്യും. അവസാനഘട്ടത്തില്‍ സാമാന്യബോധം ഉണര്‍ന്നിരിക്കണം.
ഇടവം: വാദപ്രതിവാദങ്ങളുടെ ഛായയായിരിക്കും ഇന്നത്തെ ദിവസത്തിന് നിറം പകരുന്നത്. ഉച്ചതിരിഞ്ഞ് സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടേക്കാം. വൈകുന്നേരം ആത്മസഖിയുമായി ചെലവഴിക്കാനാകും.
മിഥുനം: ഇന്ന് മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആളുകള്‍ നിങ്ങളോട് തുറന്നു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ആ വിഷയത്തിലുള്ള അഭിപ്രായം അവരോട് പറയുകയും വേണം. വൈകുന്നേരം നിങ്ങള്‍ മതപരവും, ബൗദ്ധികവുമായ കാര്യങ്ങളില്‍ തിരക്കിലായിരിക്കും.
കര്‍ക്കടകം: ഇന്ന് എല്ലാവിധത്തിലും ഒരു വെല്ലുവിളി നിറഞ്ഞതും ദുര്‍ഘടമായതുമായ ഒരു ദിവസമായിരിക്കും. ആത്മവിശ്വാസം കുറയാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ സ്വയം പരാജിതനെന്ന് തോന്നാം. ചിലകാര്യങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറേണ്ടതാണെങ്കിലും അങ്ങിനെയായിരിക്കില്ല പെരുമാറുന്നത്.