ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 12 വെള്ളി 2024) - HOROSCOPE PREDICTION TODAY - HOROSCOPE PREDICTION TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE TODAY  ASTROLOGY  രാശിഫലം  ഇന്നത്തെ ദിവസഫലം
HOROSCOPE PREDICTIONS (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 12, 2024, 6:50 AM IST

തീയതി: 12-07-2024 വെള്ളി

വര്‍ഷം : ശുഭകൃത് ദക്ഷിണായനം

മാസം : മിഥുനം

തിഥി : ശുക്ല ഷഷ്‌ടി

നക്ഷത്രം : ഉത്രം

അമൃതകാലം : 07:44 AM മുതല്‍ 09:19 AM വരെ

വർജ്യം : 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം : 8:33 AM മുതല്‍ 9:21 AM വരെ & 02:57 PM മുതല്‍ 03:45 PM വരെ

രാഹുകാലം : 10:54 AM മുതല്‍ 12:29 PM വരെ

സൂര്യോദയം : 06:09 AM

സൂര്യാസ്‌തമയം: 06:50 PM

ചിങ്ങം: ഇന്ന് നിങ്ങൾക്ക് എല്ലാ നിലക്കും ഒരു ഇടത്തരം ദിവസമായിരിക്കും. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും, അസാധാരണമായി ഒന്നും ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നേട്ടമാകും. ജോലിയില്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണം.

കന്നി: ശാന്തമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പവും സന്തോഷകരമായി സമയം ചെലവിടാനും, പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും, സ്വാദിഷ്‌ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയാനും അവസരമുണ്ടകും. ആരോഗ്യം ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ യാത്ര ആഹ്ലാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവെക്കുക.

തുലാം: ഇന്ന് അത്ര നല്ലദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം പ്രശ്‌നമാകാമെന്നതുകൊണ്ട് അത് അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഈ ദിവസം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും. ജീവിത പങ്കാളിയും മേലുദ്യോഗസ്ഥരും നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും.

ധനു: ആത്മവിശ്വാസവും സൗഹാര്‍ദ മനോഭാവവും ഉള്ള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. മാതാപിതാക്കളുടെ ഭാഗത്ത് നിന്നും നേട്ടങ്ങളുണ്ടകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായ പ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ കൂടിക്കാഴ്‌ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യ സംരംഭത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞേക്കാം. മറ്റുള്ളവരോട് അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍ നിന്നും പ്രശംസ നേടും.

എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും. ഓഫിസ് വിട്ടാല്‍ ഉടനെ വീട്ടിലെത്തും. നിങ്ങളുടെ ജീവിതപങ്കാളി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. സമൂഹത്തിലെ നില ഉയരുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.

മകരം: ഇന്ന് നിങ്ങള്‍ക്ക് മറ്റൊരു സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികള്‍ നിര്‍വ്വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തല്‍പരരായവര്‍ക്ക് ദിവസം നന്നായിരിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും പരിക്ഷീണനാകും.

കുംഭം: ഇന്ന് നിങ്ങളുടെ മനസുനിറയെ ചിന്തകളായിരിക്കും. ആ ചിന്തകള്‍ നിങ്ങളെ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരുകയും, സ്വയം ശാന്തനാകുകയും, അമിതമായ ചിന്ത നിര്‍ത്തുകയും ചെയ്യുന്നതോടെ മനഃസുഖം കിട്ടും. മോഷണം, നിയമവിരുദ്ധപ്രവൃത്തികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യത. ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കണം.

മീനം: പതിവ് കാര്യങ്ങൾ ഒഴിവാക്കുക. സാധ്യമെങ്കിൽ അത് അനുവദിക്കുക. അല്ലെങ്കിൽ, വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ എല്ലാ രസകരവും ഭോഗാസക്തവുമായ പരിശ്രമങ്ങളെ നക്ഷത്രങ്ങൾ അനുകൂലിക്കുന്നു. അതിനാൽ, സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും, വിനോദങ്ങളും, ഉല്ലാസങ്ങളും, വിരുന്നുകളും പരമാവധി ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം: ഇന്ന് നിങ്ങള്‍ പരോപകാരശീലം പ്രകടിപ്പിക്കും. ചിലര്‍ക്ക് നിങ്ങളുടെ ഈ ദീനാനുകമ്പ ഒരു വിഡ്ഢിത്തമായി തോന്നിയേക്കാം. എന്നാല്‍, ഇത് ചില കുഴപ്പം പിടിച്ച സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കും. മാത്രമല്ല, ഇന്ന് ഏറെ ആവശ്യമായ മനഃസമാധാനവും അത് നല്‍കും. മനസിന്‍റെ പ്രസന്നഭാവം കൊണ്ടുണ്ടാകാവുന്ന നേട്ടം കൈവരിക്കും.

ഇടവം: നിങ്ങള്‍ ഒരു പ്രഭാഷകനോ, ജനങ്ങളുമായി മറ്റു തരത്തില്‍ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കില്‍ ഇന്ന് സദസിനെ ആക‍ർഷണവലയത്തില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒരു നേരിട്ടുള്ള സംഭാഷണത്തില്‍ പോലും ശ്രോതാവിനെ വിസ്‌മയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. നിങ്ങളൊരു വിദ്യാര്‍ഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങളുള്‍ക്കൊള്ളാന്‍ സാധിക്കും. എന്നാൽ ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. കഠിനാധ്വാനം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും നിങ്ങളുടെ മുന്നേറ്റം തടയപ്പെടുന്നില്ല.

മിഥുനം: വികാര പ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും സ്ത്രീകളുമായി ഇടപെടുമ്പോള്‍. വൈകാരികമായി നിങ്ങളെ ചൂഷണം ചെയ്യാന്‍ ഒരു സ്ത്രീയെ അനുവദിച്ചാല്‍, നിങ്ങള്‍ കുഴപ്പത്തില്‍ ചെന്ന് ചാടും. മദ്യവും മറ്റുലഹരിപദാര്‍ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്‌ടപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കാൻ ശ്രമിക്കുക.

കര്‍ക്കടകം: ഇത് നിങ്ങള്‍ക്ക് ആഹ്ലാദത്തിന്‍റെ ഒരു ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും, സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും നിങ്ങളെ അമിതാഹ്ലാദവാനാക്കും. ഭാഗ്യദേവതയുടെ ആശ്ലേഷം നിങ്ങളില്‍ ഉല്‍സഹവും ഉന്മേഷവും നിറക്കും. നിങ്ങളുമായി മത്സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര സന്തോഷത്തിന്‍റെ ആക്കം കൂട്ടും. സാമൂഹ്യപദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.