തീയതി: 11-08-2024 ഞായര്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: കര്‍ക്കടകം
തിഥി: ശുക്ല ഷഷ്‌ടി
നക്ഷത്രം: ചോതി
അമൃതകാലം: 03:36 PM മുതല്‍ 05:10 PM വരെ
ദുർമുഹൂർത്തം: 06:15 PM മുതല്‍ 07:50 PM വരെ
രാഹുകാലം: 04:38 PM മുതല്‍ 05:26 PM & 05:10 PM മുതല്‍ 06:44 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:44 PM
ചിങ്ങം: നിങ്ങളുടെ പഴയ സഹപ്രവര്‍ത്തകരുമായി ബന്ധം പുതുക്കാന്‍ അവസരം ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ബന്ധുക്കളും നിങ്ങളെ സന്ദര്‍ശിച്ചേക്കാം. വളരെ സന്തോഷകരമായ എന്തെങ്കിലും നിങ്ങളുടെ വീട്ടില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കന്നി: ഇന്ന് നിങ്ങള്‍ക്ക് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. സമ്പത്ത് വിവേകപൂര്‍വ്വം ചെലവഴിക്കുകയം അതിനെകുറിച്ച് ദുഖിക്കാതിരിക്കുകയും വേണം. വ്യവസായത്തില്‍ സന്തുലിതമായ ഒരു അവസ്ഥയായിരിക്കും ഇന്ന് ഉണ്ടാകുക.
തുലാം: നാടകീയമായി നിങ്ങള്‍ ഇന്ന് ഒരു ഷോ ഏറ്റെടുക്കും. ജോലിയോടൊ കുടുംബത്തോടൊ ഉളള സമര്‍പ്പണ മനോഭാവം കാണിക്കുന്ന പ്രവര്‍ത്തി നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. നല്ല ആശയങ്ങളിലൂടെ പണം ലാഭിക്കാം. വ്യവസായവുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങളെടുക്കാനും അസരം ലഭിക്കും.
വൃശ്ചികം: ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബന്ധങ്ങള്‍. അടുപ്പമുള്ള മനുഷ്യരെ എങ്ങനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് ആരെയെങ്കിലും കൂടുതലായി സ്‌നേഹിക്കുക. ആരെങ്കിലുമായി എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കുക. ആരെയും നിയന്ത്രിക്കാൻ ശ്രമിക്കരുത്.
ധനു: നിങ്ങള്‍ക്ക് ഇന്ന് അല്ലലില്ലാത്ത കുട്ടിക്കാലത്തിലേക്ക് പോകാന്‍ ആഗ്രഹമുണ്ടാകും. ഒരു യാത്രയിലൂടെ അതിന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ഒരു പഴയ സ്നേഹിതനെ കണ്ടുമുട്ടാനും സാധ്യതയുണ്ട്.
മകരം: ഇന്ന് നിങ്ങള്‍ ജോലി സ്ഥലത്ത് അംഗീകരിക്കപ്പെടും. എപ്പോഴത്തെയും പോലെ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ നേട്ടത്തില്‍ അസൂയപ്പെടില്ല. അവര്‍ ഹൃദയംഗമമായി നിങ്ങളെ പിന്തുണയ്ക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ ആ ചിന്ത കുറച്ചു സമയത്തേക്ക് മാറ്റി വയ്ക്കുക. ഇത് അതിന് പറ്റിയ സമയമായിരിക്കില്ല.
കുംഭം: വീട്ടില്‍ സമാധാനമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഠിനമായി പരിശ്രമക്കേണ്ടിവരും. കുട്ടികള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അസൂയാലുക്കളായ ചില അയല്‍ക്കാര്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാം.
മീനം: ഇന്ന് ആരെങ്കിലും നിങ്ങളെ കുറിച്ച് അപവാദം പറഞ്ഞ് പരത്താന്‍ സാധ്യതയുണ്ട്. എന്നാൽ അതില്‍ പ്രകോപിതനാകാതെ സംയമനം പാലിക്കുക. ശ്രദ്ധയോടെ നിങ്ങളുടെ ജോലിയിൽ വ്യാപൃതനാകുക.
മേടം: ഇന്ന് കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് സന്തോഷിക്കാനാകും. നിങ്ങളുടെ ഇണയുമായി വിലപ്പെട്ട നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിക്കും. അതിന്‍റെ വൈകാരികവും ശാരീരികവുമായ വശങ്ങളിൽ നിങ്ങൾ സംതൃപ്‌തരാകും. സാമ്പത്തികമായും ഇന്ന് നിങ്ങൾക്ക് ഗുണമുണ്ടാകും.
ഇടവം: ഇന്ന് നല്ല ദിവസമായിരിക്കും നിങ്ങള്‍ക്ക്. ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടായിരിക്കും. ഇന്നത്തെ ദിവസം മുഴുവൻ ഒരു പുഞ്ചിരി നിങ്ങളിലുണ്ടാകും. ഇന്ന് നിങ്ങൾ ആസൂത്രണം ചെയ്യുന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും.
മിഥുനം: നിങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ താത്പര്യമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും. ആളുകളെ സഹായിക്കാന്‍ ശ്രമിക്കും. വളരെ ഔദാര്യത്തോടെ പെരുമാറും. നിങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ നിങ്ങള്‍ക്ക് സമൂഹത്തില്‍ ഉന്നതമായ ഒരു സ്ഥാനം നല്‍കുകയും നിങ്ങളുടെ സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് ഒരു മോശം ദിവസം ആയിരിക്കും. നിങ്ങൾ ഇന്ന് മോശം മാനസികാവസ്ഥയിലാകാൻ സാധ്യതയുണ്ട്. എന്ത് തെറ്റാണ് നിങ്ങൾ ചെയ്‌തതെന്ന് സ്വയം ചിന്തിച്ചേക്കാം. ഇന്ന് നിങ്ങള്‍ കുടുംബാംഗങ്ങളുമായി വഴക്കിടാനും നിങ്ങൾക്ക് പണം നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക. നാളെ മികച്ച ദിവസമായതിനാല്‍ ഇന്നത്തെ ദിവസത്തെ സംയമനത്തോടെ സമീപിക്കുക.