ETV Bharat / bharat

പഞ്ചാബില്‍ മദ്യ ദുരന്തം; ഗുജ്‌റാൻ ഗ്രാമത്തിൽ 4 പേര്‍ മരിച്ചു - Finance Minister Constituency Dirba

ദിർബ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രമമാണ് ഗുജ്‌റാൻ. വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധിച്ചു.

Hooch Tragedy  Poisonous Liquor  Four People Die  dirba police
Hooch Tragedy: In Finance Minister's Constituency Dirba, Poisonous Liquor Spreads Hooch In Houses, Four People Die
author img

By ETV Bharat Kerala Team

Published : Mar 20, 2024, 11:00 AM IST

Updated : Mar 20, 2024, 12:17 PM IST

പഞ്ചാബ് : ഗുജ്‌റാൻ ഗ്രാമത്തിൽ വിഷമദ്യ ദുരന്തം. നാലുപേര്‍ക്ക് ദാരുണാന്ത്യം. ധനമന്ത്രി ഹർപാൽ ചീമയുടെ നിയമസഭ മണ്ഡലമായ ദിർബയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. ഗ്രമാത്തിലെ ഭോല സിങ് (50), നിർമൽ സിങ് (42), പ്രീത് സിങ് (42), ജഗ്‌ജിത് സിങ് (30) എന്നിവരാണ് വിഷം കലർത്തിയ മദ്യം കഴിച്ച് മരിച്ചത്.

ദിർബ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രമമാണ് ഗുജ്‌റാൻ. വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധിച്ചു. ദിർബ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി (Hooch Tragedy in Dirba, Poisonous Liquor Spreads Hooch In Houses, Four People Die).

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദലിത് കുടുംബത്തിൽ പെട്ടവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വിഷം കലർന്ന മദ്യം കുടിച്ച മറ്റ് രണ്ട് പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

അത്യാസന്ന നിലയിലായതിനാല്‍ പൊലീസിന് ഇവരുടെ മൊഴിയെടുക്കാൻ പറ്റിയിട്ടില്ല. വിഷം കലർന്ന മദ്യം കഴിച്ച് ഇവര്‍ക്ക് അസുഖം ബാധിച്ചതായി സംശയമുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Last Updated : Mar 20, 2024, 12:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.