ETV Bharat / bharat

തമിഴ്‌നാട്ടിലെ എന്‍ഐഎ റെയ്‌ഡ്; തീവ്രവാദ ബന്ധമുള്ള രണ്ട് പേര്‍ അറസ്‌റ്റില്‍ - 2 arrest in Hizbuttahrir case

author img

By ETV Bharat Kerala Team

Published : Jun 30, 2024, 9:06 PM IST

തമിഴ്‌നാട്ടിലെ എന്‍ഐഎ റെയ്‌ഡില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അബ്‌ദുൾ റഹ്മാൻ, മുജീബുർ റഹ്മാൻ അൽതം സാഹിബ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. നിരോധിത ഭീകര സംഘടനയായ ഹിസ്‌ബ്-ഉത്-തഹ്‌രീര്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു തെരച്ചില്‍.

HIZB UT TAHRIR CASE  ഹിസ്‌ബ് ഉത്‌ തഹ്‌രീര്‍ കേസ്  തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്‌ഡ്  രണ്ട് അറസ്റ്റ്
Representational Image (ETV Bharat)

ന്യൂഡൽഹി: ഹിസ്‌ബ്-ഉത്‌-തഹ്‌രീര്‍ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലായി നടത്തിയ വ്യാപക തെരച്ചിലില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. തഞ്ചാവൂർ സ്വദേശികളായ അബ്‌ദുൾ റഹ്മാൻ, മുജീബുർ റഹ്മാൻ അൽതം സാഹിബ് എന്നിവരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌തത്. മതമൗലികവാദ സംഘടനയായ ഹിസ്‌ബ്-ഉത്‌-തഹ്‌രീര്‍ അംഗങ്ങളാണ് അറസ്‌റ്റിലായ പ്രതികൾ.

ഇസ്‌ലാമിക ഖിലാഫത്ത് പുനസ്ഥാപിക്കുക ഹിസ്ബ്-ഉത്-തഹ്‌രീറിൻ്റെ സ്ഥാപകനായ തഖി അൽ-ദിൻ അൽ-നബ്ഹാനി എഴുതിയ ഭരണഘടന നടപ്പിലാക്കുക എന്നതാണ് ഹിസ്‌ബ്-ഉത്‌-തഹ്‌രീര്‍ സംഘടനയിലെ അംഗങ്ങളുടെ ലക്ഷ്യം. യുവാക്കളില്‍ തീവ്രവാദ ആശയങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി ഇവര്‍ രഹസ്യമായി ക്ലാസുകൾ നടത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയും ജുഡീഷ്യറിയും ഇസ്‌ലാം വിരുദ്ധമാണെന്ന ചിന്ത യുവാക്കളില്‍ വളര്‍ത്താനും ഇവര്‍ ശ്രമിച്ചു. ഇന്ത്യ ഇപ്പോൾ ദാറുൽ കുഫ്ർ (അവിശ്വാസികളുടെ നാട്) ആണെന്നും അക്രമാസക്തമായ യുദ്ധത്തിലൂടെ (ജിഹാദ്) ഇന്ത്യയെ ഒരു ഇസ്‌ലാമിക രാഷ്‌ട്രമായി മാറ്റേണ്ടത് അവരുടെ കടമയാണെന്നും ട്രെയിനികളെ പഠിപ്പിച്ചു.

ഇന്ന് (ജൂൺ 30) ന് നടത്തിയ തെരച്ചിലിൽ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, സിം കാര്‍ഡ്, മെമ്മറി കാർഡുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും ഹിസ്‌ബ്-ഉത്‌-തഹ്‌രീന്‍, ഖിലാഫ, ഇസ്‌ലാമിക് സ്‌റ്റേറ്റ്, ഖിലാഫ ഗവൺമെൻ്റ് എന്നിവയുടെ ആശയങ്ങള്‍ അടങ്ങിയ പുസ്‌തകങ്ങളും പ്രിൻ്റൗട്ടുകളും ഉൾപ്പെടെ നിരവധി നിരോധിത പുസ്‌തകങ്ങളും രേഖകളും പിടിച്ചെടുത്തു. കേസിൽ അന്വേഷണം തുടരുകയാണെന്ന്.

Also Read: ഹിസ്‌ബ്-ഉത്‌-തഹ്‌രീര്‍ കേസ്; തമിഴ്‌നാട്ടില്‍ 12 ഇടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്, ഒരാള്‍ കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.