ETV Bharat / bharat

അന്ന് അദാനി, അടുത്തത്...? ഇന്ത്യയ്‌ക്കെതിരെ വൻ വെളിപ്പെടുത്തല്‍ ഉടനെന്ന് ഹിൻഡൻബര്‍ഗ് - HINDENBURG INDIA CENTRIC REPORT

ഇന്ത്യക്കെതിരെ വെളിപ്പെടുത്തലുകൾ അടുത്തുണ്ടാകുമെന്ന രീതിയിൽ ട്വീറ്റ് ചെയ്‌ത് ഹിൻഡൻബർഗ് റിസർച്ച്. അദാനി ഗ്രൂപ്പിനോ, മറ്റ് പ്രമുഖ കമ്പനികൾക്കോ എതിരെയുള്ള വെളിപ്പെടുത്തലുകളാകുമോ പുറത്തുവിടുക എന്നതിൽ വ്യക്തതയില്ല.

HINDENBURG  HINDENBURG TO INDIA  HINDENBURG TWEET TARGETS INDIA  ഹിൻഡൻബർഗ് റിസർച്ച്
Hindenburg Research logo (Official website of Hindenburg Research)
author img

By ANI

Published : Aug 10, 2024, 10:20 AM IST

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും വെളിപ്പെടുത്തലിനൊരുങ്ങി യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഒരു വർഷത്തിന് ശേഷമാണ് മറ്റൊരു വെളിപ്പെടുത്തൽ കൂടെയുണ്ടാകുമെന്ന് ഹിൻഡൻബര്‍ഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചത്. 'ഇന്ത്യക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടൻ' എന്നാണ് ഹിൻഡൻബർഗ് എക്‌സിൽ കുറിച്ചത്.

അദാനിക്കെതിരായ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ തന്നെയാണോ എന്നതിൽ വ്യക്തതയില്ല. 2023 ജനുവരിയിലാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇത് കമ്പനിയുടെ ഓഹരി വിലയിൽ ഗണ്യമായ ഇടിവ് ഉണ്ടാക്കിയിരുന്നു. ഹിൻഡൻബർഗിന്‍റെ അവകാശവാദങ്ങളെ അന്ന് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞിരുന്നു.

Also Read: അക്കൗണ്ട് നോമിനിയുടെ എണ്ണം നാലായി വർധിപ്പിക്കും; ബാങ്കിങ് ഭേദഗതി ബിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.