ETV Bharat / bharat

ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷം; 28 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, മഴ തുടരുമെന്ന് മുന്നറിയിപ്പ് - Heavy Rainfall In Gujarat

ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്. മഴയ്‌ക്ക് കാരണം ശക്തമായ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥ വകുപ്പ്.

WEATHER REPORT IN GUJARAT  GUJARAT RAIN ALERTS  ഗുജറാത്തില്‍ കനത്ത മഴ  ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷം
Rain Affected Area In Gujarat (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 12:47 PM IST

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതി രൂക്ഷമായ സംസ്ഥാനത്ത് വിവിധ അപകടങ്ങളില്‍പ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 28 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദുരന്ത ബാധിത മേഖലകളില്‍ നിന്നും 18,000ത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. 11 ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഈ ജില്ലകളില്‍ ഇന്ന് (ഓഗസ്റ്റ് 29) റെഡ് അലര്‍ട്ടും മറ്റ് 22 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴ ശക്തമാകുന്ന സഹാചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Also Read: ഗുജറാത്തില്‍ കനത്ത മഴ; വഡോദരയില്‍ വെളളക്കെട്ട് രൂക്ഷം, ജനജീവിതം ദുസഹമായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.