ETV Bharat / bharat

ഉത്തരാഖണ്ഡില്‍ കനത്ത മഴ: ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി - CM Dhami About Uttarakhand Rain

author img

By ANI

Published : Jul 27, 2024, 9:43 PM IST

ഉത്തരാഖണ്ഡില്‍ ദിവസങ്ങളായി തുടരുന്ന മഴയില്‍ വലിയ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പലയിടത്തും മണ്ണിടിഞ്ഞ് വീണ് മരണം അടക്കം സംഭവിച്ചു. ഗതാഗതം തടസപ്പെട്ടിട്ടുമുണ്ട്. ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.

Etv Bharat
Etv Bharat (Etv Bharat)

ഉത്തരാഖണ്ഡ്: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ട നടപടികള്‍ തുടരണമെന്നും അദ്ദേഹം. വെള്ളപ്പൊക്ക മേഖലയില്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ഡെറാഡൂണ്‍, ബാഗേശ്വര്‍, ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.

മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. സംസ്ഥാനത്ത് എവിടെയും മേഘവിസ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. 265 പാതകളില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഇവയില്‍ 60 ഇടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ബാക്കിയുള്ള പാതകളിലും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നദികളിലെ ജലനിരപ്പും ഉയരുകയാണ്. ഉത്തരാഖണ്ഡിലെ ഘാന്‍സാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച ഒരു സ്‌ത്രീയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. തോലി ഗ്രാമത്തിലാണ് സംഭവം. സ്‌ത്രീയും മകളും വീട് തകര്‍ന്ന് മണ്ണിനടിയില്‍ പെട്ടിരുന്നു. മകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ദിവസങ്ങളായി ഉത്തരാഖണ്ഡില്‍ തുടരുന്ന മഴയില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകമായിരിക്കുകയാണ്. ബദരീനാഥിലേക്കുള്ള ദേശീയപാത പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പട്ടിട്ടുണ്ട്.

Also Read: വടക്കൻ കേരളത്തിൽ നാശം വിതച്ച് കാലവർഷം: വരും ദിവസങ്ങളിലും മഴ തുടരും, ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.