ETV Bharat / bharat

കുതിച്ചെത്തിയ പ്രളയ വെള്ളത്തില്‍ അകപ്പെട്ടു; യുവശാസ്‌ത്രജ്ഞയ്‌ക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന പിതാവിനായി തെരച്ചില്‍ തുടരുന്നു - Young scientist drowns in floods

author img

By ETV Bharat Kerala Team

Published : Sep 2, 2024, 4:16 PM IST

Updated : Sep 2, 2024, 4:26 PM IST

ഐസിഎആറിലെ ശാസ്‌ത്രജ്ഞയായ ഡോ. നുനവത് അശ്വിനിയാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പിതാവിനെ ഇനിയും കണ്ടെത്താനായിട്ടില്ല.

TELANGANA RAINS NEWS  YOUNG SCIENTIST DIES IN FLOOD  തെലങ്കാന മഴ വാര്‍ത്ത  LATEST MALAYALAM NEWS
Dr. Nunavut Ashwini and Father Nunavut Mothilal (ETV Bharat)

ഹൈദരാബാദ്: മഴ ദുരിതത്തില്‍ വലയുകയാണ് തെലങ്കാന. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ മഴക്കെടുതി രൂക്ഷമാണ്. ഇതിനിടെ ഒരു യുവശാസ്‌ത്രജ്ഞയ്‌ക്ക് ദാരുണാന്ത്യം സംഭവിച്ച വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.

ഐസിഎആറിലെ ശാസ്‌ത്രജ്ഞയായ ഡോ. നുനവത് അശ്വിനിയാണ് (25) ഒഴുക്കില്‍പ്പെട്ടു മരിച്ചത്. കൂടെ ഉണ്ടായിരുന്ന പിതാവ് നുനവത് മോത്തിലാലിനായി തെരച്ചിൽ തുടരുന്നു. പിതാവിനൊപ്പം ഡൽഹിയിലേക്ക് പോകാൻ വേണ്ടി ഗാംഗറാം താണ്ടയിൽ നിന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍.

മറിപേട മണ്ഡലത്തിലെ പുരുഷോത്തമിയഗുഡെമിന് സമീപം അകേരുവാഗ് തോട്ടിലെ പാലം തകർന്നതോടെ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം കുതിച്ചെത്തിയ പ്രളയ വെള്ളത്തില്‍ ഒലിച്ചുപോവുകയായിരുന്നു. വാഹനം മുങ്ങുമ്പോഴും ഫോണിൽ അശ്വനി അവസാനമായി ബന്ധുക്കളോട് സംസാരിച്ചിരുന്നു.

തെരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഒടുവില്‍ അകേരുവാഗ് പാലത്തിന് സമീപത്തെ വയലിൽ നിന്ന് അശ്വനിയുടെ മൃതദേഹം കണ്ടെടുത്തു. പിതാവ് മോത്തിലാലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

അതേസമയം കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപൊക്കം മേഖലയിൽ കാര്യമായ നാശം വിതച്ചു. തെലങ്കാനയിൽ 15 പേര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ടു. അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലും വെള്ളപ്പൊക്കം നാശം വിതച്ചു. വിജയവാഡയുടെ പകുതിയോളം വെള്ളത്തിനടിയിലായി.

Also Read : ആന്ധ്രയിലും തെലങ്കാനയിലും 'ദുരിതപ്പെയ്ത്ത്'; മരണം 25 ആയി, രക്ഷാപ്രവർത്തനത്തിന് 26 എൻഡിആർഎഫ് സംഘം - Telangana and Andhra rain

Last Updated : Sep 2, 2024, 4:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.