ETV Bharat / bharat

തെരഞ്ഞെടുപ്പിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനം; നേതാക്കളെ ആറ് വര്‍ഷത്തേക്ക് പുറത്താക്കി ഹരിയാന കോൺഗ്രസ് - Haryana Congress expels leaders - HARYANA CONGRESS EXPELS LEADERS

നിയമസഭ തെരഞ്ഞെടുപ്പിനിടെ പാർട്ടി സ്ഥാനാർഥികൾക്കെതിരെ പ്രവര്‍ത്തിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്‌തതിനാണ് നേതാക്കളെ പുറത്താക്കിയത് എന്നാണ് വിശദീകരണം.

HARYANA CONGRESS  HARYANA POLLS CONGRESS  ഹരിയാന കോൺഗ്രസ്  ഹരിയാന തെരഞ്ഞെടുപ്പ്
Representative Image (ANI)
author img

By ETV Bharat Kerala Team

Published : Sep 29, 2024, 11:00 PM IST

ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് രണ്ട് നേതാക്കളെ ആറ് വർഷത്തേക്ക് പുറത്താക്കി കോൺഗ്രസ്. കോൺഗ്രസ് നേതാക്കളായ വീരേന്ദർ ഗോഗ്രിയ, സോംവീർ ഗസോല എന്നിവരെയാണ് ആറ് വർഷത്തേക്ക് പുറത്താക്കിയത്.

നിയമസഭ തെരഞ്ഞെടുപ്പിനിടെ പാർട്ടി സ്ഥാനാർഥികൾക്കെതിരെ പ്രവര്‍ത്തിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്‌തതിനാണ് പുറത്താക്കുന്നതെന്ന് പാര്‍ട്ടിയുടെ പ്രസ്‌താവനയില്‍ പറയുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സെപ്‌തംബർ 27 ന് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ 13 കോൺഗ്രസ് നേതാക്കളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ കോൺഗ്രസിൽ ചേർന്ന മുൻ നിയമസഭ സ്ഥാനാർഥി സജ്ജൻ സിങ് ദുല്ലും ഇക്കൂട്ടത്തിലുണ്ട്.

പാർട്ടിയുടെ ഔദ്യോഗിക നോമിനികൾക്കെതിരെ മത്സരിക്കുകയും മറ്റ് പാർട്ടികളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒമ്പത് പാർട്ടി വിമതർക്കെതിരെ കർശന നടപടി എടുക്കാന്‍ സംസ്ഥാന കോൺഗ്രസ് ചീഫ് ഉദയ് ഭാൻ ആവശ്യപ്പെട്ടിരുന്നു.

ശാരദ റാത്തോഡ്, രോഹിത റെവ്രി, സത്ബീർ ഭാന, രാജ്‌കുമാർ വലിമികി, കപൂർ നർവാൾ, വീരേന്ദർ ഗോഗ്ഡിയ, ഹർഷ് കുമാർ, ലളിത് നഗർ, സത്ബീർ റതേര എന്നിവരെ പുറത്താക്കാൻ ഉദയ് എഐസിസിക്ക് അയച്ച കത്തിൽ ശുപാർശ ചെയ്‌തിരുന്നു.

ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒക്‌ടോബർ 5 ന് ആണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 8 വോട്ടെണ്ണും. 2019-ൽ 40 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഹരിയാനയില്‍ വിജയിച്ചു. കോൺഗ്രസ് 30 സീറ്റുകളാണ് നേടിയത്.

Also Read: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്: നാലാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.