ചണ്ഡിഗഢ്: ജോലി സമയത്ത് പൊലീസുകാര്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഹരിയാന ഡിജിപി ശത്രുജിത് കപൂര്‍ ഉത്തരവിറക്കി. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം പൊലീസുകാരുടെ ശ്രദ്ധ തെറ്റിക്കുകയും ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയും പൊതുജനങ്ങളുടെ ഇടയില്‍ പൊലീസിന്‍റെ പ്രതിച്‌ഛായ നശിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ യൂണിറ്റിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിക്കുകയും അവരുടെ ഫോണുകള്‍ ജോലിക്ക് കയറും മുമ്പ് യൂണിറ്റ് മേധാവിയെ ഏല്‍പ്പിക്കുകയും വേണം. ഇതിന്‍റെ രേഖകള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാമെന്നും ഉത്തരവില്‍ പറയുന്നു. പൊലീസുകാരുടെ ഫോണുകള്‍ സൂക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനുകളിലും ഔട്ട്പോസ്റ്റുകളിലും സംവിധാനം ഒരുക്കും.
ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പൊലീസുകാരുടെ സ്വന്തം നമ്പരുകളോ മറ്റേതെങ്കിലും നമ്പരോ വിളിക്കാനായി നല്‍കാവുന്നതാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ അനുമതിയോടെ ഫോണ്‍ ഉപയോഗിക്കാം. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയാല്‍ ഇത് ജോലിയുടെ ആവശ്യമനുസരിച്ചാകണം ഉപയോഗിക്കാനെന്നും ഉത്തരവില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലമടക്കമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ചുമതലയുള്ള ഉദ്യോഗസ്ഥരാണെന്നും ഉത്തരവില്‍ പറയുന്നു.
Also Read: 'കുട്ടികള്‍ രക്ഷിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ല'; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി