ETV Bharat / bharat

വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം: ശുഭ്രവസ്‌ത്രധാരികളായി അറഫയിലേക്കൊഴുകിയെത്തി ഹാജിമാര്‍ - Hajj Rituals Begins

author img

By ETV Bharat Kerala Team

Published : Jun 14, 2024, 10:44 PM IST

അറഫ മൈതാനത്ത് ഹാജിമാരെത്തി. അറഫ പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 20 ലക്ഷം ഹാജിമാരാണ് അറഫയില്‍ സംഗമിക്കുക.

HAJJ RITUALS 2024  PILGRIMS ARRIVE TO ARAFAH  ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം  അറഫ മൈതാനത്ത് ഹാജിമാരെത്തി
Hajj Rituals Start (ETV Bharat)

മക്ക: വിശ്വമഹാസംഗമത്തിനൊരുങ്ങി അറഫ മൈതാനം. ശനിയാഴ്‌ച (ജൂണ്‍ 15) ഉച്ചയോടെ ആരംഭിക്കുന്ന അറഫ പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രവാചകന്‍ മുഹമ്മദ് നബി ഹജ്ജ് ദിനത്തില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്‌മരിച്ച് മസ്‌ജിദുനമിറയിലാണ് പ്രഭാഷണം നടക്കുക. 20 ലക്ഷത്തിലേറെ ഹാജിമാരാണ് ഇത്തവണ അറഫയില്‍ സംഗമിക്കുക.

മധ്യാഹനം മുതല്‍ സൂര്യാസ്‌തമയം വരെയാണ് തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കുക. ഹറം ഇമാം ഡോ. മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് ഇത്തവണ അറഫ പ്രഭാഷണത്തിനെത്തുക. അറബിയില്‍ നടത്തുന്ന പ്രഭാഷണം മലയാളം ഉള്‍പ്പെടെ 50 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടും. പ്രഭാഷണത്തിനിടെ ളുഹ്‌ര്‍ നമസ്‌കാരവും അതിന് ശേഷമുള്ള അസറും ഹറമില്‍ തീര്‍ഥാടകര്‍ ഒരുമിച്ച് നിര്‍വഹിക്കും. തുടര്‍ന്ന് ഒന്നിച്ചിരുന്ന് പ്രാര്‍ഥനകളില്‍ മുഴുകും.

സൂര്യാസ്‌തമയം കഴിഞ്ഞാല്‍ ഹാജിമാര്‍ കൂട്ടത്തോടെ മുസ്‌ദലിഫലിയിലേക്ക് നീങ്ങും. രാത്രി മുസ്‌തലിഫയില്‍ തങ്ങുന്ന ഹാജിമാര്‍ ഞായറാഴ്‌ച (ജൂണ്‍ 16) പുലര്‍ച്ചെ ജംറയിലെത്തി പിശാചിനെ കല്ലെറിയും. തുടര്‍ന്ന് മുടി മുറിക്കുകയും ഉദ്‌ഹിയ്യത്ത് അറുക്കുകയും ചെയ്യും. തുടര്‍ന്ന് മക്കയിലെത്തുന്ന ഹാജിമാര്‍ ത്വവാഫ് ചെയ്യും. ഇതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ അര്‍ധ പൂര്‍ണമാകും. തുടര്‍ മിനായിലെത്തുന്ന തീര്‍ഥാടകര്‍ അവിടെ വിശ്രമിച്ച ശേഷം മറ്റ് കര്‍മ്മങ്ങളിലേക്ക് കടക്കും.

Also Read: ഹജ്ജ് കര്‍മ്മത്തിന്‍റെ ഔദ്യോഗിക തുടക്കത്തിന് മുമ്പ് തന്നെ കഅബയില്‍ തീര്‍ത്ഥാടക പ്രവാഹം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.