ETV Bharat / state

പഴയ എടിഎം മെഷീനുകളിൽ പരിശീലനം, കയ്യിൽ തോക്കും കത്തിയും; മേവാത്തിൽ നിന്നുള്ള പ്രൊഫഷണൽ കൊള്ള സംഘങ്ങള്‍ - Haryana Mewat Gang ATM Robbery

ഇതിനു മുമ്പും മേവാത്ത് സംഘം കേരളത്തിൽ എത്തി കവർച്ച നടത്തിയിരുന്നു. കണ്ണൂർ, ആലപ്പുഴ ജില്ലകളിലായിരുന്നു എടിഎം കവർച്ച. എടിഎം മോഷണം പഠിപ്പിക്കാൻ പ്രത്യേക സംഘം തന്നെ ഇവിടെ ഉണ്ടെന്നു പറയപ്പെടുന്നു.

MEWAT GANG ATM ROBBERY THRISSUR  MEWAT GANG MODE OF OPERATION  MEWAT IN HARYANA  ATM ROBBERIES KERALA
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 28, 2024, 6:05 PM IST

കാസർകോട്: ഹരിയാന-രാജസ്ഥാൻ അതിർത്തിയിലെ വ്യവസായ മേഖലകൾ ഉൾപ്പെടുന്ന പ്രദേശമാണ് മേവാത്ത്. ഇവിടുത്തെ പ്രൊഫഷണൽ എടിഎം കൊള്ള സംഘമാണ് മേവാത്ത് ഗാങ് അഥവാ ബ്രെസ ഗാങ്. തൃശ്ശൂരിലെ എടിഎം കവർച്ചയ്ക്ക് പിന്നാലെ മേവാത്ത് ഗാങിനെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

മേവാത്ത് സംഘം രാജ്യമാകെ സഞ്ചരിച്ച് കവർച്ച ചെയ്‌തത് കോടികളാണ്. 200 ലധികം ആളുകൾ ഈ സംഘത്തിൽ ഉണ്ടെന്നാണ് പൊലീസ്‌ പറയുന്നത്. എല്ലാവരും വിദഗ്‌ധ പരിശീലനം ലഭിച്ചവർ. ഇതിനു മുമ്പും മേവാത്ത് സംഘം കേരളത്തിൽ എത്തി കവർച്ച നടത്തിയിരുന്നു. കണ്ണൂർ, ആലപ്പുഴ ജില്ലയിലായിരുന്നു എടിഎം കവർച്ച.

മൂന്നു വർഷം മുമ്പാണ് കണ്ണൂരിൽ കവർച്ച നടന്നത്. അന്ന് കണ്ണൂർ ജില്ലാ പൊലീസ്‌ മേധാവി ആയിരുന്ന ആർ ഇളങ്കോയുടെ നേതൃത്വത്തിലുള്ള സംഘം മേവാത്ത് സംഘത്തെ ഹരിയാനയിൽ വെച്ചു പിടികൂടി. ഈ അനുഭവ സമ്പത്താണ് തൃശൂർ എടിഎം കവർച്ചയ്ക്ക് പിന്നിൽ മേവാത്ത് സംഘം ആകാമെന്ന അനുമാനത്തിലേക്ക് നയിച്ചത്. 2019 ൽ ആണ് ആലപ്പുഴയിൽ കവർച്ച നടത്തിയത്.

MEWAT GANG ATM ROBBERY THRISSUR  MEWAT GANG MODE OF OPERATION  MEWAT IN HARYANA  ATM ROBBERIES KERALA
ATM Robbery Accused (ETV Bharat)

പരിശീലനം പഴയ എടിഎമ്മിൽ
എടിഎം മോഷണം പഠിപ്പിക്കാൻ പ്രത്യേക സംഘം തന്നെ ഇവിടെ ഉണ്ടെന്നു പറയപ്പെടുന്നു. പഴയ എടിഎം മെഷീനുകൾ ബാങ്കുകളിൽ നിന്നും ലേലം വിളിച്ചെടുക്കും. ഇത് മേവാത്തിൽ എത്തിച്ച് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ചു പരിശീലിക്കും. വിവിധ തരത്തിൽ ഉള്ള എടിഎം മെഷീൻ ഉള്ളതിനാൽ എല്ലാ തരത്തിലുള്ള മെഷീനും സംഘടിപ്പിച്ചു പരിശീലനം നടത്തും. 10-15 മിനിറ്റിനുള്ളിൽ എടിഎം തകർത്ത് കൊള്ളസംഘം രക്ഷപ്പെടുന്നതാണ് രീതി. പൊലീസ്‌ എത്തുമ്പോഴേക്കും ഇവർ അടുത്ത സ്ഥലത്തേക്ക് എത്തിയിരിക്കും. തൃശൂരിൽ 23.4 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒരു മണിക്കൂർ 48 മിനുട്ട് കൊണ്ടാണ് മോഷണം നടത്തിയത്.

കയ്യിൽ തോക്കും കത്തിയും
ഏതെങ്കിലും തരത്തിൽ ആക്രമണം ഉണ്ടായാൽ ഉപയോഗിക്കാൻ തോക്കും കത്തിയും ഇവർ കരുതും. അവശ്യമെങ്കിൽ ഉപയോഗിക്കും. പ്രൊഫഷണൽ മോഷണസംഘമാണ് ഇവർ.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മോഷണ ശേഷം ട്രക്കിൽ രക്ഷപ്പെടൽ
മോഷണത്തിന് ശേഷം ട്രക്കിൽ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി. ഇതിനായി ഹരിയാനയിൽ നിന്നും എത്തുന്ന ട്രക്ക് ഡ്രൈവറെ വരെ പരിചയപ്പെടും. വ്യവസായ മേഖലകൾ ഉൾപ്പെടുന്ന സ്ഥലം ആയതിനാൽ നിരവധി ട്രക്കുകൾ ദിനം പ്രതി വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെടും. പല ട്രക്കുകളും കാലി ആയാണ് മടങ്ങുക. ഇത് മോഷ്‌ടാക്കൾ ഉപയോഗപ്പെടുത്തും.

എടിഎം കവര്‍ച്ചയ്‌ക്കായി പ്രതികള്‍ ഉപയോഗിച്ച കണ്ടെയ്‌നര്‍ ലോറി (ETV Bharat)
ട്രക്കുകൾ മോഷണ സ്ഥലത്തിന്‍റെ സമീപത്ത് ഉണ്ടോ എന്നു അന്വേഷിക്കും. കൊള്ള കഴിഞ്ഞാൽ ഉപയോഗിച്ച വാഹനവുമായി നേരെ ട്രക്കിലേക്ക് കയറും. മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ തേടി പോകുന്ന പൊലീസിനെ വെട്ടിച്ചു ഇവർ ട്രക്കിൽ അതിർത്തി കടക്കും.

വികസനത്തിൽ പിന്നിലാണ് മേവാത്ത്
ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ചിതറികിടക്കുന്ന ഒരു സാംസ്‌കാരിക മേഖലയാണ് മേവാത്ത്.
ആകെ 1,250 ഗ്രാമങ്ങളാണ് മേവാത്ത് മേഖലയിൽ ഉള്ളത്. നൂഹ്, പൽവാൽ, ഫരീദാബാദ്, ഗുരുഗ്രാം ജില്ലകളിലായി 550 ഗ്രാമങ്ങളും രാജസ്ഥാനിലെ അൽവാർ, ഭരത്പൂർ ജില്ലകൾക്ക് കീഴിൽ 650 ഗ്രാമങ്ങളുമുണ്ട്. വികസനത്തിന്‍റെ മുന്നേറ്റത്തില്‍ രാജ്യത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മേവാത്ത്.

തൃശ്ശൂരില്‍ കൊള്ളയടിക്കപ്പെട്ട എടിഎം (ETV Bharat)

ഒരുകാലത്ത് സമ്പന്നമായിരുന്ന മേവാത്ത് രാജ്യത്തിന്‍റെ വിഭജന കാലത്തിന് ശേഷമാണ് ക്ഷയിച്ചത്. ഇക്കാലത്ത് വിദ്യാസമ്പന്നരായ ഭൂരിഭാഗം ആളുകളും പലായനം ചെയ്‌തു. ഇതോടെ ജില്ലയില്‍ അടിസ്ഥാന വികസനമില്ലാതെയായി. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാൽ തൊഴിലവസരങ്ങളുടെ അഭാവം മേവാത്ത് മേഖലയിലെ യുവാക്കളെ, നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Also Read:റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു, പൊലീസിന്‍റെ ശ്രദ്ധ മാറിയപ്പോള്‍ ആക്രമണം; നാമക്കലില്‍ നടന്നത് ആക്ഷന്‍ സിനിമകളെ വെല്ലുന്ന രംഗങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.