ETV Bharat / entertainment

മകള്‍ എപ്പോഴും കൂടെ ഉണ്ടല്ലോ? മാധ്യപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഐശ്വര്യയുടെ കിടിലന്‍ മറുപടി - Aishwarya Rai always with Aaradhya - AISHWARYA RAI ALWAYS WITH AARADHYA

ഐ ഐ എഫ് എ അവാര്‍ഡില്‍ മികച്ച നടിയായി ഐശ്വര്യ റായ് ബച്ചന്‍. അവാര്‍ഡ് ദാന ചടങ്ങില്‍ മകള്‍ ആരാധ്യയ്ക്കൊപ്പം എത്തി താരം. മകളെ എപ്പോഴും കൂടെ കൊണ്ടുപോകുന്നതിനെ കുറിച്ച് മാധ്യപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഐശ്വര്യയുടെ ഉഗ്രന്‍ മറുപടി.

AISHWARYA RAI BACHCHAN  AARADHYA BACHCHAN  ഐശ്വര്യ റായ് ഐ ഐ എഫ് എ  ആരാധ്യ ബച്ചന്‍
Aishwarya Rai Bachchan with Aaradhya (ANI)
author img

By ETV Bharat Entertainment Team

Published : Sep 28, 2024, 6:44 PM IST

ബോളിവുഡ് താരം ഐശ്വര്യ റായ് എവിടെ പോയാലും മകള്‍ ആരാധ്യയും കൂടെയുണ്ടാവും. ഇവര്‍ ഒരുമിച്ചെത്തുന്നത് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. മാത്രമല്ല ഇരുവരുടെയും ഫോട്ടോകളും വീഡിയോകളും ഏറെ ശ്രദ്ധക്കപ്പെടാറുമുണ്ട്. എന്നാല്‍ ഈയിടെയായി ആരാധ്യയെ കൂടെ കൂട്ടുന്നതിന് സോഷ്യല്‍ മീഡിയ ഐശ്വര്യ റായ്‌യെ വളരെ വിമര്‍ശിക്കുന്നുണ്ട്.

ഫാഷന്‍ വീക്കുകളിലും പുരസ്‌കാരദാന ചടങ്ങിലുമൊക്കെ കുഞ്ഞിന്‍റെ ഭാവിയെയാണ് ബാധിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം.

എന്നാല്‍ ഈ വിമര്‍ശങ്ങള്‍ക്കൊക്കെ മറുപടിയുമായി എത്തിയിരിക്കുകായാണ് ഐശ്വര്യ റായ്. അബുദാബിയില്‍ നടക്കുന്ന ഐ ഐ എഫ് എ അവാര്‍ഡ് നിശയിലാണ് മകള്‍ പൊതുപരിപാടിയില്‍ എത്തിയതിനെ കുറിച്ച് താരം പറഞ്ഞത്. ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനായിരുന്നു മറുപടി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആരാധ്യ എപ്പോഴും കൂടെയുണ്ട്. ഇതിനോടകം താങ്കളില്‍ നിന്ന് മികച്ചത് പഠിച്ചു കാണുമല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യം. അവള്‍ എന്‍റെ മകളാണ്, അവള്‍ എപ്പോഴും എന്‍റെ കൂടെ തന്നെയുണ്ടാകും. ഐശ്വര്യ നര്‍മത്തില്‍ പറഞ്ഞു.

അവാര്‍ഡ് നിശയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് ഐശ്വര്യ മകള്‍ ആരാധ്യയ്ക്കൊപ്പം എത്തിയത്. മണിരത്നം സംവിധാനം ചെയ്‌ത പൊന്നിയന്‍ സെല്‍വത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

Also Read:തിയേറ്റര്‍ ഇളക്കി മറിച്ച് 'ദേവര'; ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.