മുംബൈ (മഹാരാഷ്‌ട്ര) : മുംബൈ വിമാനത്താവളം വഴി രാജ്യത്തേക്ക് സ്വർണവും ഐഫോണുകളും കടത്താനുള്ള വിവിധ ശ്രമങ്ങൾ മുംബൈ കസ്‌റ്റംസ് തടഞ്ഞു. മുംബൈ കസ്‌റ്റംസ് ബുധനാഴ്‌ച (21-02-2024) എട്ട് വ്യത്യസ്‌ത കേസുകളിലായി ഏകദേശം നാല് കോടി രൂപ വിലവരുന്ന എട്ട് കിലോഗ്രാം സ്വർണവും അഞ്ച് ഐഫോണുകളും പിടിച്ചെടുത്തു (Custom Officials Seize Over 8 kg Gold And Five iPhones At Mumbai Airport).
എയർപോർട്ട് കമ്മിഷണറേറ്റും, മുംബൈ കസ്‌റ്റംസ് സോൺ 3 ഉം ചേര്‍ന്ന്, ചെക്ക് ഇൻ ബാഗ്, പാത്രങ്ങളുടെ പെട്ടി, വസ്‌ത്രങ്ങൾ, ഹാൻഡ് ബാഗ് എന്നിവയില്‍ ഒളിപ്പിച്ചിരുന്ന സ്വർണമാണ് കണ്ടെത്തിയത്. ഫെബ്രുവരി 18 ന് എയർപോർട്ട് കമ്മിഷണറേറ്റും, മുംബൈ കസ്‌റ്റംസ് സോൺ 3 ഉം ചേര്‍ന്ന്, ഏഴ് വ്യത്യസ്‌ത കേസുകളിലായി 4.09 കോടി വിലമതിക്കുന്ന 7.64 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. മൊബൈൽ കമ്പനിയിലെ റീട്ടെയിൽ ജീവനക്കാരെ ഉപയോഗിച്ചാണ് സ്വർണം കടത്തിയിരുന്നത്. ഹോട്ട് പ്ലേറ്റ്, സൈക്കിൾ, എയർക്രാഫ്റ്റ് സീറ്റ്, ബാഗിന്‍റെ കോർണർ പൈപ്പിങ്, ചെക്ക്-ഇൻ ബാഗ് എന്നിവലൂടെയാണ് ഇവര്‍ സ്വര്‍ണം കടത്താൻ ശ്രമിച്ചത്.
98 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍ : ഉത്തര്‍പ്രദേശില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 98.40 ലക്ഷം വിലമതിക്കുന്ന 1,567 ഗ്രാം സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍. വീരേന്ദ്ര കുമാര്‍ എന്നയാളാണ് കസ്‌റ്റംസിന്‍റെ പിടിയിലായത്. ഫെബ്രുവരി 14 നാണ് ഇയാള്‍ പിടിയിലായത്. ഷാര്‍ജയില്‍ നിന്നും കടത്തുകയായിരുന്ന സ്വര്‍ണം ട്രൗസറിന്‍റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
യാത്രക്കാരെ പരിശോധിക്കുന്നതിനിടെ പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ മാറ്റി നിര്‍ത്തി വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെ കസ്‌റ്റഡിയിലെടുത്തു.
കഴിഞ്ഞ ഡിസംബറില്‍ സമാന സംഭവത്തില്‍ മറ്റൊരാളെയും ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ വച്ച് കസ്‌റ്റംസ് പിടികൂടിയിരുന്നു. രത്നേഷ് എന്നയാളെയാണ് കസ്‌റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും കടത്തുകയായിരുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ മൂന്ന് പൊതികളാണ് ഇയാളില്‍ നിന്നും കസ്‌റ്റംസ് കണ്ടെടുത്തത്. കുറ്റം സമ്മതിച്ച പ്രതിയെ വിചാരണയ്ക്ക് ശേഷം ജയിലലടച്ചു.
ALSO RAED : കരിപ്പൂരിൽ സ്വര്‍ണവേട്ട തുടരുന്നു: വീണ്ടും 63 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി