ETV Bharat / bharat

പൊലീസിന് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിനിടെ ഗുണ്ടാ സംഘത്തിലെ രണ്ട്പേർ അറസ്റ്റിൽ

ഡൽഹി ബുരാരിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഗുണ്ടാസംഘത്തിലെ ഷാർപ്പ് ഷൂട്ടർമാർ അറസ്റ്റിൽ

author img

By ETV Bharat Kerala Team

Published : Feb 22, 2024, 10:13 PM IST

പൊലീസുമായി ഏറ്റുമുട്ടൽ  Gangsters attack  gunfire encounter  Bishnoi and Hashim Baba gang
Gangsters part of Bishnoi-Hashim Baba gang arrested

ഡൽഹി: ദേശീയ തലസ്ഥാനത്തെ ബുരാരിയിലുണ്ടായ വെടിവെപ്പിൽ ഗുണ്ടാ സംഘത്തിലെ രണ്ട് ഷാർപ് ഷൂട്ടർമാരെ അറസറ്റ് ചെയ്‌ത് പൊലീസ്. ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബ എന്നീ സംഘത്തിലെ ഗുണ്ടകളായ അമർ, ഡാനിഷ് എന്നിവരാണ് അറസ്റ്റിലായത് (Gangsters part of Bishnoi-Hashim Baba gang arrested). പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസും ഗുണ്ടാ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുവരുടെയും കാലുകൾക്ക് വെടിയേറ്റിരുന്നു.

കവർച്ച, കൊലപാതക ശ്രമം തുടങ്ങീ ആറ് ക്രമിനൽ കേസുകളിലെ പ്രതിയാണ് അമർ. കലാപം, ആയുധ നിരോധന നിയമം എന്നീ രണ്ട് കേസുകളിൽ ഉൾപെട്ടയാളാണ് ഡാനിഷ് എന്നും പൊലീസ് അറിയിച്ചു. "തുടർച്ചയായ വെടിവെപ്പ് കേസിലെ പ്രതികളായ രണ്ടുപേരെ ഞങ്ങൾ പിടികൂടി. ഇവർക്കെതിരെ ജൻപുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്" - അഡീഷണൽ പൊലീസ് കമ്മീഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.

യമുന ഖാദറിലെ വനമേഖലയായ ഗാർഹി മെന്ദുവിയിലെ റോഡിൽ ഗുണ്ടാസംഘങ്ങൾ എത്താൻ സാധ്യതയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്‌ച പ്രതികളെ പിടികൂടാൻ പൊലീസ് സജ്ജരാവുകയായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

രജിസ്‌ട്രേഷൻ ഇല്ലാത്ത വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പൊലീസ് തടഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്വയം രക്ഷയ്ക്കായി പൊലീസ് അക്രമികൾക്ക് നേരെ വെടിയുതിർക്കുകയും അക്രമികളുടെ കാലിന് വെടിയേൽക്കുകയും ചെയ്‌തുവെന്നും ഭാട്ടിയ കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതികളുടെ കൈവശമുണ്ടായിരുന്ന രണ്ട് പിസ്റ്റളുകളും ഒമ്പത് വെടിയുണ്ടകളും സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.