ജമ്മു കശ്‌മീർ : കത്വയിലെ സർക്കാർ മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ പൊലീസുമായി ഏറ്റുമുട്ടിയ ഗുണ്ട നേതാവ് കൊല്ലപ്പെട്ടു. ഗുണ്ട സംഘവുമായുണ്ടായ വെടിവയ്‌പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി കത്വ പൊലീസ് അറിയിച്ചു. എസ്ഐ ദീപക് ശർമ്മയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു.
രാംഗഡ് പൊലീസ് സ്റ്റേഷനിലെ ഒരു സംഘം പൊലീസുകാർ കാറിൽ സഞ്ചരിക്കുകയായിരുന്ന ഗുണ്ട സംഘത്തെ പിടികൂടുന്നതിനായി പിന്തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്. ജിഎംസി കത്വയിലേക്ക് വാഹനം തിരിച്ച ഗുണ്ട സംഘം പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട ഗുണ്ട നേതാവിന്‍റെ മറ്റ് കൂട്ടാളികളെ കൂടി കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ് പൊലീസ്.