ETV Bharat / bharat

ജയ്‌പൂരിലെ ഗാന്ധി വാതിക മ്യൂസിയം: രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്, ധര്‍ണ നടത്താന്‍ അശോക് ഗെലോട്ട് - Gandhi Vatika Museum opening - Gandhi Vatika Museum opening

ജയ്‌പൂരിലെ ഗാന്ധി വാതിക മ്യൂസിയം തുറക്കാന്‍ വൈകുന്നതില്‍ രൂക്ഷവിമര്‍ശനവുമായി അശോക് ഗെലോട്ട്. സെപ്‌റ്റംബർ 28ന് ധർണ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

രാജസ്ഥാൻ ഗാന്ധി വാതിക മ്യൂസിയം  CONGRESS LEADER ASHOK GEHLOT  PROTEST ON RAJASTHAN GOVT SEPT 28  LATEST NEWS IN MALAYALAM
Congress Leader Ashok Gehlot (ANI)
author img

By ANI

Published : Sep 23, 2024, 6:14 PM IST

Updated : Sep 23, 2024, 6:24 PM IST

ജയ്‌പൂര്‍: ജയ്‌പൂരിലെ ഗാന്ധി വാതിക മ്യൂസിയം തുറക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. മ്യൂസിയം തുറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് അശോക് ഗെലോട്ടും മറ്റ് പ്രവർത്തകരും ഈ മാസം 28ന് സെൻട്രൽ പാർക്കിൽ ധർണ നടത്തുമെന്ന് പ്രഖ്യാപിച്ചു.

'ഒരു വർഷം മുമ്പ് ഉദ്ഘാടനം നടന്നിട്ടും ബിജെപി സർക്കാർ ജയ്‌പൂരിലെ സെൻട്രൽ പാർക്കിലുള്ള ഗാന്ധി വാതിക മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ല. ഏകദേശം 85 കോടി രൂപ ചെലവിലാണ് ഈ മ്യൂസിയം നിർമിച്ചിരിക്കുന്നത്'- അശോക് ഗെലോട്ട് എക്‌സിൽ കുറിച്ചു. മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്ത ബിജെപി സംസ്ഥാന സർക്കാരിനെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

അതേസമയം മ്യൂസിയം തുറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സത്യത്തിൻ്റെയും അഹിംസയുടെയും സന്ദേശം പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി ഈ മ്യൂസിയം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി ഭജൻലാലിനോട് ഒരു കത്തിലൂടെയും അഭ്യർഥിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്‍റെ പിടിവാശിക്കെതിരെ പ്രതിഷേധിച്ച് താനും മറ്റ് ഗാന്ധിയൻമാരും ചേർന്ന് സെപ്‌റ്റംബർ 28ന് സെൻട്രൽ പാർക്കിൻ്റെ അഞ്ചാം നമ്പർ ഗേറ്റിൽ ഗാന്ധി വാതിക മ്യൂസിയത്തിന് സമീപം ധർണ നടത്തുമെന്ന് അശോക് ഗെലോട്ട് പറഞ്ഞു. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാകും ധർണയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ വർഷം ജൂണിൽ ഗാന്ധി വാതിക മ്യൂസിയത്തിൻ്റെ പേരിൽ രാജസ്ഥാൻ സർക്കാരിനെ കോൺഗ്രസ് നേതാവ് വിമർശിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് സർക്കാർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തതെന്നാണ് അന്ന് അവർ അവകാശപ്പെട്ടത്.

'നേരത്തെ തെരഞ്ഞെടുപ്പിൻ്റെ തിരക്കിലായതിനാൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നില്ല. എന്നാൽ ഇപ്പോൾ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ട് 6 മാസത്തിലേറെയായി. എന്നിട്ടും ഗാന്ധി വാതിക മ്യൂസിയം ഇതുവരെ തുറന്നിട്ടില്ല'- അശോക് ഗെലോട്ട് പറഞ്ഞു.

"ജയ്‌പൂരിൽ നിർമ്മിച്ച ഈ ആകർഷകമായ മ്യൂസിയം കാലതാമസമില്ലാതെ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയോട് ഞാൻ അഭ്യർഥിക്കുകയാണ്. ഭരണകൂടത്തിൻ്റെ ഈ പിടിവാശിക്കെതിരെ ഗാന്ധിയൻമാർ നിരാഹാര സമരം നടത്താൻ നിർബന്ധിതരാവുകയാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ്‌പൂരിലെ സെൻട്രൽ പാർക്കിലുള്ള ഗാന്ധി വാതിക മ്യൂസിയം 2023 സെപ്റ്റംബർ 23 ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്നാണ് ഉദ്ഘാടനം ചെയ്‌തത്.

Also Read: സ്‌കൂൾ കലണ്ടറിൽ രാംലല്ല പ്രാണപ്രതിഷ്‌ഠ ദിനം ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ

Last Updated : Sep 23, 2024, 6:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.