ഗഡ്‌ചിരോളി (മഹാരാഷ്‌ട്ര) : മഹാരാഷ്‌ട്രയിലെ മാവോയിസ്‌റ്റ് ഉൾപ്രദേശമായ ഗഡ്‌ചിരോളിയിൽ തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുമെന്ന വസ്‌തുത കണക്കിലെടുത്ത്, വലിയ സുരക്ഷ ഏർപ്പടുത്തി. സുരക്ഷിതവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി നക്‌സൽ ബാധിത പ്രദേശങ്ങളിൽ സേനയെ വിന്യസിപ്പിച്ചതെന്ന് സുരക്ഷ സി 60 കമാൻഡോകളുടെ ചുമതലയുള്ള ഇൻസ്പെക്‌ടർ കൽപേഷ് ഖരോഡെ പറഞ്ഞു.
ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗഡ്‌ചിരോളിയിൽ സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മൂന്ന് മാസമായി തങ്ങൾ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്നും, കാട്ടിൽ തെരച്ചിൽ നടത്തി സുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷ ഉറപ്പുവരുതാതനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും തങ്ങൾ ഉപയോഗിക്കുന്ന സ്വിച്ച് ഡ്രോൺ 15 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനത്തിനുള്ളിൽ മാവോയിസ്‌റ്റുകൾ ഉണ്ടെങ്കിൽ ഡ്രോണുകളുടെ സഹായത്തോടെ തങ്ങൾക്ക് അവരെ കണ്ടെത്താനാകുമെന്നും കൽപേഷ് ഖരോഡെ പറഞ്ഞു.
വോട്ട് രേഖപ്പെടുത്താൻ പോകുന്നവർക്ക് ഈ വഴിയുള്ളയാത്ര വളരെ ബുദ്ധിമുട്ടാണ്. അതിനാൽ പോളിങ് ബൂത്തിൽ നിന്ന് നേരിട്ട് ഹെലികോപ്റ്ററുകൾ വഴി ഇവിഎമ്മുകൾ സ്‌ട്രോങ് റൂമിലേക്ക് എത്തിക്കാൻ കഴിയുമെങ്കിൽ പതിയിരുന്നുള്ള ആക്രമണത്തിനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രണ്ട് വനിത നക്‌സലൈറ്റുകളും ഒരു ജൻ മിലിഷ്യ അംഗവും ഗഡ്‌ചിരോളിയിൽ അറസ്‌റ്റിലായിരുന്നു. സുരക്ഷ സേനയ്‌ക്കെതിരായ നിരവധി അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട രണ്ട് സജീവ വനിത മാവോയിസ്‌റ്റുകളാണെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20 തീയതികളിൽ അഞ്ച് ഘട്ടങ്ങളിലായാണ് മഹാരാഷ്‌ട്രയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും. 48 ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര.
Also Read : മാവോയിസ്റ്റ് കേസ്; നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം പ്രൊഫസർ ജി എൻ സായിബാബ ജയില്‍ മോചിതനായി