ETV Bharat / bharat

പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്‌; രണ്ടുപേര്‍ പിടിയില്‍ - Fraud By Pretending Police Officer - FRAUD BY PRETENDING POLICE OFFICER

ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയതിന്‌ രണ്ടുപേര്‍ പിടിയില്‍.

FRAUD CASE IN HARYANA  POSING AS POLICE OFFICER  ഹരിയാന ക്രൈം ന്യൂസ്  HARYANA CRIME NEWS
Representative image (ETV Bharat)
author img

By PTI

Published : Jun 15, 2024, 11:00 PM IST

നുഹ് (ഹരിയാന): പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടിയതിന്‌ രണ്ടുപേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. പ്രതികളിലൊരാളായ ഖാലിദ് തന്‍റെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡിസ്‌പ്ലേ ചിത്രത്തിൽ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ ഫോട്ടോ ഉപയോഗിച്ച് ഓൺലൈൻ മെസേജിംഗ് ആപ്പ് വഴി ആളുകളെ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ്‌.

പരാതിക്കാരനായ നുഹ് ജില്ലയിലെ റിതത്ത് ഗ്രാമത്തിലെ മുൻ സർപഞ്ച് ദിൽബാഗ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡിഎസ്‌പി ഷംഷേർ സിങ്‌ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളിൽ നിന്ന് തനിക്ക് ഫോൺ വന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിഎസ്‌പി ഷംഷേർ സിങ്ങിനെ നേരത്തെ പുൻഹാനയിൽ നിയമിച്ചതിനാൽ പരാതിക്കാരന് നന്നായി അറിയാമെന്നും തന്‍റെ പക്കൽ ഈ നമ്പർ ഇല്ലെന്ന് വിളിച്ചയാളോട് പറഞ്ഞെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

കോൾ വന്ന നമ്പര്‍ പരിശോധിച്ചപ്പോള്‍, പൊലീസ് വേഷത്തിലുള്ള ഡിഎസ്‌പി ഷംഷേർ സിങിന്‍റെ ഫോട്ടോ വാട്ട്‌സ്ആപ്പ് ഡിപിയായി ഉപയോഗിച്ചിരിക്കുന്നതായും ദിൽബാഗ് പൊലീസിനോട് പറഞ്ഞു. ഒരു ദിവസത്തിന് ശേഷം പ്രതി വീണ്ടും വിളിച്ച് കുടുംബ പ്രശ്‌നം ചൂണ്ടിക്കാട്ടി 95,000 രൂപ ആവശ്യപ്പെട്ടതായി പരാതിക്കാരൻ പറഞ്ഞു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങൾ വിളിച്ചയാൾ പങ്കുവെച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അടുത്ത ദിവസം വീണ്ടും പണം ആവശ്യപ്പെട്ട് ഒരു കോൾ വന്നതിനെ തുടര്‍ന്നാണ്‌ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയത്‌. നുഹിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതിനെ തുടർന്ന് ഖാലിദിനെയും കൂട്ടാളിയെയും വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു.

മുഖ്യപ്രതിയായ ഖാലിദ് ഡിഎസ്‌പി എന്ന വ്യാജേന പലരെയും വഞ്ചിക്കാറുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ, ഖാലിദ് കുറ്റം സമ്മതിക്കുകയും കഴിഞ്ഞ വർഷം ജൂലൈ 31 ന് നടന്ന നുഹ് അക്രമത്തില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്‌തു.

കഴിഞ്ഞ വർഷം ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്രയെ ആൾക്കൂട്ടം ആക്രമിച്ചതിനെത്തുടർന്ന് നുഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ മരിച്ചു.

ALSO READ: മലേഷ്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടി ; സുഹൃത്തിനെതിരെ പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.