മുംബൈ: മുംബൈയിൽ ബസ് ട്രാക്‌ടറുമായി കൂട്ടിയിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. മുംബൈ എക്‌സ്പ്രസ് ഹൈവേയ്‌ക്ക് സമീപമാണ് അപകടം നടന്നത്.
'മുംബൈ എക്‌സ്പ്രസ് ഹൈവേയ്‌ക്ക് സമീപം ബസ് ട്രാക്‌ടറുമായി കൂട്ടിയിടിച്ച് കുഴിയിൽ വീണതിനെ തുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.' നവി ഡിസിപി മുംബൈ പങ്കജ് ദഹാനെ പറഞ്ഞു.
ഡോംബിവ്‌ലിയിലെ കേസർ ഗ്രാമത്തിൽ നിന്ന് മഹാരാഷ്ട്രയിലെ പന്ദർപൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ തീർഥാടകരാണ് ഉണ്ടായിരുന്നതെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെത്തുടർന്ന് മുംബൈ എക്‌സ്‌പ്രെസ് ഹൈവേയിലെ മുംബൈ - ലോണാവാല പാതയിൽ ഗതാഗതം തടസപ്പെട്ടു. അപകടം നടന്ന് മൂന്നു മണിക്കൂറിന് ശേഷം ക്രെയിൻ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്. പിന്നീട് പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.
Also Read: കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; തെറിച്ചു വീണ യുവാവ് ഷോക്കേറ്റ് മരിച്ചു