ETV Bharat / bharat

സല്‍മാന്‍ ഖാനെതിരെ വീണ്ടും വധശ്രമം; ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ നാലുപേര്‍ പിടിയില്‍ - Four Bishnoi Gang Members Held

സൽമാൻ ഖാനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് ബിഷ്‌ണോയി സംഘത്തിലെ നാലുപേരെ പിടികൂടിയതായി നവി മുംബൈ പൊലീസ്

CONSPIRING TO ATTACK SALMAN KHAN  NAVI MUMBAI POLICE  SALMAN KHANS RESIDENCE ATTACK  സല്‍മാന്‍ ഖാന്‍ വെടിവയ്‌പ്പ്
SALMAN KHAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 5:52 PM IST

മുംബൈ: സൽമാൻ ഖാനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നാലുപേരെ നവി മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അജയ് കശ്യപ് എന്ന ധനഞ്ജയ് താപസിങ്, നഹ്‌വി എന്ന ഗൗരവ് ഭാട്ടിയ, വാസ്‌പി ഖാൻ, വസീം ചിക്‌ന, ജാവേദ് ഖാൻ എന്ന റിസ്വാൻ ഖാൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. നടനെ പൻവേൽ ഏരിയയിലെ ഫാം ഹൗസിൽ വെച്ച് അക്രമിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ്‌ കഴിഞ്ഞ മാസം അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ജയിലിൽ കഴിയുന്ന ഗുണ്ടാസംഘ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുമായും ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുമായും നാലുപേരും ബന്ധപ്പെട്ടിരുന്നതായും ബിഷ്‌ണോയി സഹോദരങ്ങളുടെ നിർദേശപ്രകാരം അക്രമത്തിനായി ഉദേശിച്ച ഫാംഹൗസും ജോലി ചെയ്‌തിരുന്ന സ്ഥലങ്ങളും നിരീക്ഷിച്ച് വന്നിരുന്നതായും പൊലീസ് പറഞ്ഞു.

ലോറൻസ് ബിഷ്‌ണോയിയും അൻമോൽ ബിഷ്‌ണോയിയും ഉൾപ്പെടെ 17 പേരെ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം (ഐപിസി) 120-B (ഗൂഢാലോചന), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ്. അൻമോൽ ബിഷ്‌ണോയി യുഎസിലോ കാനഡയിലോ ആണെന്നാണ് കരുതുന്നത്.

ഏപ്രിൽ 14 ന് മുംബൈയിലെ ബാന്ദ്രയിലുള്ള ഖാന്‍റെ വീടായ ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേർ ഒന്നിലധികം തവണ വെടിയുതിര്‍ത്തിരുന്നു. വിക്കി ഗുപ്‌ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്.

വെടിവെപ്പുകാർക്ക് ആയുധങ്ങൾ എത്തിച്ചുകൊടുത്ത സോനു ബിഷ്‌ണോയിയെയും അനുജ് താപ്പനെയും പഞ്ചാബിൽ നിന്ന് പിന്നീട് പിടികൂടി. അനുജ് താപൻ മെയ് 1 ന് പൊലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചു. സംഭവത്തിൽ മുംബൈ പൊലീസ് പിന്നീട് കൂടുതൽ അറസ്‌റ്റുകൾ നടത്തി.

ALSO READ: സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത സംഭവം : ഒരാള്‍ കൂടി അറസ്‌റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.