ETV Bharat / bharat

ഇന്ത്യയുടെ മുന്‍ പേസര്‍ ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു - INDIAN CRICKETER DAVID JOHNSON DIES

മുന്‍ ക്രിക്കറ്റ്താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. മരണം കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ്. അപകടമോ ആത്മഹത്യയോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 3:39 PM IST

ബെംഗളുരു: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ (52) അന്തരിച്ചു. ബഹുനില കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് താഴെ വീണാണ് അദ്ദേഹത്തിന് ദാരുണാന്ത്യമുണ്ടായത്. കോട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കെട്ടിടത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

ഇതിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് താഴെക്ക് വീണത്. വീഴ്‌ചയില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. അപകടമരണമാണോ ആത്മഹത്യയാണോ എന്നത് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ തീര്‍ച്ചപ്പെടുത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. ഹാസനിലെ അരസികേര്‍ സ്വദേശിയാണ് ഡേവിഡ് ജോണ്‍സണ്‍. വലങ്കയ്യന്‍ പേസറായ ഇദ്ദേഹം കര്‍ണാടകയ്ക്ക് വേണ്ടി നിരവധി ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

1996-ലാണ് അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് കളിക്കാനായത്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നും അദ്ദേഹം സംസ്ഥാന ടീമിന് വേണ്ടി വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്‍ഗാം പാന്തേഴ്‌സിന് വേണ്ടി ക്രീസിലിറങ്ങി. ഡേവിഡ് ജോണ്‍സണിന്‍റെ അകാല മരണത്തില്‍ മുന്‍താരങ്ങളടക്കമുള്ളവര്‍ അനുശോചിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.