ETV Bharat / bharat

കോടതി പറഞ്ഞു പിരിയാന്‍, പാര്‍ട്ടി പറഞ്ഞു ഏറ്റുമുട്ടാന്‍; ബംഗാളില്‍ വേര്‍പിരിഞ്ഞ ദമ്പതികളുടെ നേര്‍ക്കുനേര്‍ പോരാട്ടം

author img

By ETV Bharat Kerala Team

Published : Mar 12, 2024, 10:42 PM IST

ബംഗാളിലെ ബിഷ്‌ണുപൂര്‍ മണ്ഡലത്തിലെ മത്സരം പൊടിപാറും. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ കളത്തിലുള്ളത് മുന്‍ ഭാര്യയും ഭര്‍ത്താവും.

Bengal  Sujata mondal  SaumithaKhan  BJP
Former couple set for face-off in Bengal's Bishnupur Lok Sabha; TMC's Sujata says this is "fight against injustice"

കൊല്‍ക്കത്ത: ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ ബിഷ്‌ണുപൂര്‍ മണ്ഡലം ഒരു അപൂര്‍വ ഏറ്റുമുട്ടലിന് വേദിയാകുകയാണ്. വേര്‍പിരിഞ്ഞ ദമ്പതിമാരായ സുജാത മണ്ഡല്‍ ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ഇവരുടെ ഭര്‍ത്താവായിരുന്ന സൗമിത്രഖാനാണ് ബിജെപിയില്‍ നിന്ന് ഇവര്‍ക്കെതിരെ ജനവിധി തേടുന്നത്(Bengal).

അനീതിക്കെതിരെയുള്ള പോരാട്ടമാണ് ഇതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത മണ്ഡല്‍ പറഞ്ഞത്. ബിഷ്‌ണാപൂരിലെ ജനങ്ങള്‍ അവരുടെ വീട്ടിലെ മകളെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നെക്കുറിച്ച് ഇവിടെ ആരോടെങ്കിലും ചോദിച്ച് നോക്കൂ എല്ലാവര്‍ക്കുമറിയാം ഞാനെപ്പോഴും ഇവിടെ തന്നെ ഉണ്ടായിരുന്നുവെന്ന്. ബിഷ്‌ണാപൂരിലെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും നില്‍ക്കാനും താന്‍ ശ്രമിച്ചെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ ബിഷ്‌ണപൂരിന്‍റെ മകളാണ്. ഇതൊരു രാഷ്‌ട്രീയ പോരാട്ടം മാത്രമല്ല. രണ്ട് എതിരാളികള്‍ തമ്മിലുള്ള അനീതിക്കെതിരായ പോരാട്ടമാണ്(Sujata mondal).

ഞായറാഴ്‌ചയാണ് മണ്ഡലിനെ ടിഎംസി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അതേസമയം ഖാന്‍റെ സ്ഥാനാര്‍ത്ഥിത്വം ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. എല്ലാവര്‍ക്കും സൗമിത്രഖാനെ അറിയാം. എന്നെ മാത്രമല്ല ഞങ്ങളുടെ മുന്‍കാല കഥകളും എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ താന്‍ പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരും എന്നെ അനുഗ്രഹിക്കണം- അവര്‍ പറഞ്ഞു(SaumithaKhan).

2020ലാണ് ദമ്പതിമാര്‍ വേര്‍പിരിഞ്ഞത്. മണ്ഡല്‍ ടിഎംസിയില്‍ ചേര്‍ന്ന് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയതാണ് ഇവരുടെ ബന്ധം വേര്‍പെടാനുള്ള കാരണം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ജനവിധി തേടുകയും ചെയ്‌തു. ഖാനാകട്ടെ ടിഎംസിയില്‍ നിന്ന് കൂറുമാറി 2019 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയാണ്.

ടിഎംസി ഞായറാഴ്ചയാണ് സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യത്തെ പൂര്‍ണമായും ഒഴിവാക്കിയാണ് 42 സീറ്റുകളിലേക്കും ടിഎംസി സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനാണ് അഭിഷേക്. ഇദ്ദേഹം ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് ജനവിധി തേടും.

ശൈത്യകാല സമ്മേളനത്തിനിടെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്‌ത്ര കൃഷ്‌ണ നഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അടുത്തിടെ ബിജെപിയില്‍ നിന്ന് പുറത്ത് പോയ മുകുത് മണി അധികാരി റാണഘട്ട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ടിഎംസി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടിഎംസിക്ക് 22 സീറ്റുകള്‍ നേടാനായിരുന്നു. ബിജെപി18 സീറ്റുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം രാജ്യമെമ്പാടും നിന്നായി 303 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് കേവലം 52 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഇക്കൊല്ലം ഏപ്രില്‍ -മെയ് മാസത്തിലാകും ലോക്‌സഭാ തെരഞ്ഞെടുപ്പ്.

Also Read: സ്‌ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം ബെംഗാൾ; സന്ദേശ്‌ഖാലിയെക്കുറിച്ച് ബിജെപി നുണ പ്രചരിപ്പിക്കുന്നു:മമത ബാനർജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.