ETV Bharat / entertainment

ഭീഷ്‌മപര്‍വ്വത്തിന് ശേഷം ബോഗയ്‌ന്‍വില്ല; ഫഹദിന് വില്ലനായി കുഞ്ചാക്കോ? ബിലാല്‍ എവിടെയെന്ന് ആരാധകന്‍ - Bougainvillea new poster - BOUGAINVILLEA NEW POSTER

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'. സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടു.

AMAL NEERAD MOVIE BOUGAINVILLEA  BOUGAINVILLEA POSTER  ബോഗയ്‌ന്‍വില്ല പോസ്‌റ്റര്‍  അമല്‍ നീരദ്
Bougainvillea new poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 20, 2024, 4:42 PM IST

'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'. 'ബോഗയ്‌ന്‍വില്ല'യുടെ പുതിയ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അമല്‍ നീരദ് തന്നെയാണ് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളാണ് പോസ്‌റ്ററില്‍ ദൃശ്യവത്‌ക്കരിച്ചിരിക്കുന്നത്. സിനിമയുടെ പേരും പോസ്‌റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്‌റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പോസ്‌റ്റര്‍ റിലീസ് ചെയ്‌തതോടെ മമ്മൂട്ടിയുടെ 'ബിലാലി'നെ കുറിച്ചുള്ള അപ്‌ഡേറ്റ് ചോദിച്ച് കൊണ്ടുള്ള കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. 'ബോഗയ്‌ന്‍വില്ല'യെക്കാള്‍ 'ബിലാലി'നെ കുറിച്ചുള്ള അപ്‌ഡേറ്റാണ് ആളുകള്‍ക്ക് അറിയേണ്ടത്.

'ഒരു അമല്‍ നീരദ് പടം', 'ഒറ്റ പേര് അമല്‍ നീരദ്', 'അടുത്ത 100 കോടി റെഡി', 'ആചാര വെടിക്ക് ഇതാ ബെസ്‌റ്റ്', 'ഇതുപോലെ നമ്മുടെ ബിലാലിക്കയെ ഇറക്കി വിട് അണ്ണാ...', ,എന്ന് വരും ബിലാൽ', 'ബിലാല്‍ ഇനി ഉണ്ടാവില്ലെന്ന് മനസിലായി, അറ്റ്‌ലീസ്‌റ്റ് അടുത്ത പടത്തിൽ ബിലാലിന്‍റെ ക്യാമിയോ അപ്പിയറന്‍സ് എങ്കിലും ഒന്ന് പരിഗണിക്കണം', 'ബിലാൽ ഇക്ക ഉണ്ടോ ആശാനേ', 'ആ കുപ്പിയിലടച്ച ബിലാലിനെ ഒന്ന് തുറന്നുവിടൂ അമൽ ഭായ്'. -തുടങ്ങീ വളരെ രസകരമായ കമന്‍റുകളാണ് പോസ്‌റ്ററിന് ലഭിച്ചിരിക്കുന്നത്.

അതേസമയം കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രമാകും കുഞ്ചാക്കോ ബോബന്‍റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വീണ നന്ദകുമാറും ചിത്രത്തില്‍ അഭിനയിക്കും.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'വരത്തന്‍', 'ഭീഷ്‌മപര്‍വ്വം' എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രാഹകന്‍.

'ബോഗയ്‌ന്‍വില്ല' ഒക്‌ടോബര്‍ 10ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചാര്‍ട്ടിംഗ് ആരംഭിച്ചതായും റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

Also Read: വീണ്ടും ഞെട്ടിക്കാന്‍ മെഗാസ്‌റ്റാര്‍, വില്ലന്‍റെ വില്ലനാകാന്‍ മമ്മൂട്ടി - mammootty as antagonist role

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.