ഡൽഹി: എഎപി വിട്ട കൈലാഷ് ഗലോട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് കൈലാഷ് ഗലോട്ട് ബിജെപിയിൽ ചേർന്നത്.
കഴിഞ്ഞ ദിവസമാണ് തന്‍റെ മന്ത്രി സ്ഥാനവും പാര്‍ട്ടി അംഗത്വവും കൈലാഷ് ഗലോട്ട് രാജി വച്ചത്. ബിജെപിയില്‍ ചേർന്ന ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത ഗലോട്ട്, ആം ആദ്‌മി പാർട്ടി (എഎപി) വിടാനുള്ള തന്‍റെ തീരുമാനം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് ആരോപിച്ചു.
#WATCH | Delhi: After joining BJP, Kailash Gahlot says " some people must be thinking that this decision was taken overnight and under someone's pressure. i want to tell them that i have never done anything under anyone's pressure till date...i am hearing that an attempt is being… pic.twitter.com/ZrRqO3ehJU
— ANI (@ANI) November 18, 2024
"ഇത് തനിക്ക് എളുപ്പമുള്ള ചുവട് വയ്‌പ്പല്ല. അണ്ണാ ഹസാരെയുടെ കാലം തൊട്ട് ആം ആദ്‌മിയുടെ ഭാഗമായിരുന്നു. എംഎല്‍എ ആയും മന്ത്രിയായും ഡല്‍ഹിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര ഏജന്‍സികളുടെ യാതൊരു തരത്തിലുള്ള സമ്മര്‍ദവും ബിജെപിയില്‍ ചേരാന്‍ കാരണമായിട്ടില്ല"- കൈലാഷ് ഗലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെപ്പോലുള്ളവർ ആം ആദ്‌മി പാർട്ടിയിൽ ചേർന്നത് വ്യക്തിപരമായ അഭിലാഷങ്ങൾ കൊണ്ടല്ല. ഡൽഹിയുടെ വികസനത്തിന് വേണ്ടിയാണ്. അതേകാരണത്താലാണ് താൻ ബിജെപിയിൽ ചേർന്നതെന്നും ഗലോട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും അജണ്ടയേയും അദ്ദേഹം പ്രശംസിച്ചു. പാര്‍ട്ടി മൂല്യങ്ങളില്‍ എഎപി വിട്ടുവീഴ്‌ച ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരുടെയും സമ്മർദ പ്രകാരമല്ല താൻ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയുടെ വികസനത്തിന് കേന്ദ്രവുമായി നല്ല ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ആകട്ടെ, അവർ എല്ലായ്‌പ്പോഴും ചെറിയ വിഷയങ്ങളില്‍പ്പോലും കേന്ദ്രവുമായി വഴക്കിടാറാണ് പതിവ്. ലെഫ്റ്റനന്‍റ് ഗവർണറും കേന്ദ്ര സർക്കാരുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടിയാൽ ഡൽഹിക്ക് യഥാർഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇന്നലെ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന് അയച്ച കത്തില്‍ കൈലാഷ് ഗലോട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഡൽഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് താൻ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. അത് തുടരാൻ ആഗ്രഹിക്കുകയാണ്. അതിന് ആം ആദ്‌മി പാർട്ടിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റ് വഴികളില്ലെന്നും ഗലോട്ട് രാജി കത്തിൽ വ്യക്തമാക്കിയിരുന്നു.
Read More: എഎപി മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് രാജിവച്ചു; പാര്‍ട്ടിക്ക് രൂക്ഷ വിമര്‍ശനം
അതേസമയം ഗലോട്ടിന്‍റെ തീരുമാനം ഡല്‍ഹി രാഷ്‌ട്രീയത്തില്‍ ഒരു വഴിത്തിരിവായി മാറുമെന്ന് ഖട്ടർ പറഞ്ഞു. എംഎൽഎയും അഭിഭാഷകനുമായ ഗലോട്ട് ജനപ്രിയ നേതാവാണെന്ന് സച്ച്ദേവയും അഭിപ്രായപ്പെട്ടു.