മലപ്പുറം: ചാലിയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കൈക്കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതി മറുകര എത്തിയത് ഫയർ ഫോഴ്‌സിൻ്റെ സഹായത്താൽ. പോത്തുകൽ മുണ്ടേരി വനത്തിനുള്ളിൽ ഇരുട്ടുകുത്തിയിലെ ആതിരയാണ് കൈകുഞ്ഞിനെയുമായി പുഴകടക്കാനാകാതെ വലഞ്ഞത്. 2019ലെ പ്രളയത്തിൽ ഇരുട്ടുകുത്തി കടവിലെ പാലം തകർന്നതിനെ തുടർന്ന് മുള കൊണ്ടുണ്ടാക്കുന്ന ചങ്ങാടത്തിലാണ് പുഴക്ക് അക്കരെയുള്ള കുടുംബങ്ങൾ പുഴ കടക്കാറുള്ളത്.
![FIRE FORCE FIRE FORCE HELPED THE YOUNG WOMAN മറുകര കടക്കാൻ സഹായിച്ച് ഫയർ ഫോഴ്‌സ് ഇരുട്ടുകുത്തി കടവ് പാലം](https://etvbharatimages.akamaized.net/etvbharat/prod-images/27-06-2024/21810131_thumbanil_16x9_fire-force-helped-the-young--woman-to-cross-the-river.jpeg)
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി വർധിച്ചു. ഈ സാഹചര്യത്തിൽ കുഞ്ഞിനെയുമായി ചങ്ങാടത്തിൽ പോകാൻ ആതിര ഭയപ്പെട്ടു. ഇതേ തുടർന്നാണ് മറുകര എത്താൻ ഫയർ ഫോഴ്‌സിൻ്റെ സഹായം തേടിയത്.
![FIRE FORCE FIRE FORCE HELPED THE YOUNG WOMAN മറുകര കടക്കാൻ സഹായിച്ച് ഫയർ ഫോഴ്‌സ് ഇരുട്ടുകുത്തി കടവ് പാലം](https://etvbharatimages.akamaized.net/etvbharat/prod-images/27-06-2024/21810131_thumbanail_16x9_-fire-force-helped-the-young--woman-to-cross-the-river.jpeg)
രണ്ടരയോടെ സ്ഥലത്തെത്തിയ അധികൃതർ ഡിങ്കി ബോട്ടിൽ ഇവരെ പുഴ കടക്കാൻ സഹായിക്കുകയായിരുന്നു. അതേസമയം ഇരുട്ടുകുത്തിക്കടവിൽ നിരവധി കുടുംബങ്ങൾക്ക് ഉപകാരപെടുന്ന പാലത്തിൻ്റെ നിർമാണം ഇപ്പോൾ പുരോഗമിക്കുകയാണ്.
Also Read: വെള്ളം കോരുന്നതിനിടെ യുവതി കിണറ്റില്‍ വീണു: രക്ഷകരായി അഗ്നിശമന സേന