ETV Bharat / bharat

മധ്യപ്രദേശ് സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ തീപിടിത്തം, ആളപായമില്ലെന്ന് ആദ്യ റിപ്പോർട്ട്

തീപിടിത്തമുണ്ടായത് കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍. തീയണയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥലത്ത് പുരോഗമിക്കുന്നു.

Vallabh Bhavan Fire Vallabh Bhavan  Madhya Pradesh Secretariat Fire  തീപിടിത്തം  മധ്യപ്രദേശ് സെക്രട്ടേറിയറ്റ് Massive Fire Breaks Out At Vallabh Bhavan Madhya Pradesh
Vallabh Bhavan Fire
author img

By ETV Bharat Kerala Team

Published : Mar 9, 2024, 12:46 PM IST

Updated : Mar 9, 2024, 2:23 PM IST

മധ്യപ്രദേശ് സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ തീപിടിത്തം

ഭോപ്പാല്‍: മധ്യപ്രദേശ് സെക്രട്ടേറിയറ്റ് മന്ദിരമായ വല്ലഭ് ഭവനില്‍ തീപിടിത്തം (Fire breaks out at Vallabh Bhavan State Secretariat in Bhopal). കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധ പൂര്‍ണമായും അണയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥലത്ത് പുരോഗമിക്കുന്നു.

വല്ലഭ ഭവന്‍റെ പഴയ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുചീകരണ തൊഴിലാളികളാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇവരാണ് വിവരം അഗ്നിശമന സേനയേയും മുൻസിപ്പല്‍ കോര്‍പ്പറേഷൻ കണ്‍ട്രോള്‍ റൂമിലും അറിയിച്ചത്.

Last Updated : Mar 9, 2024, 2:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.