ETV Bharat / bharat

വിജയ്‌യുടെ പിറന്നാൾ ആഘോഷത്തിനിടെ സാഹസിക പ്രകടനം: കുട്ടിക്ക്‌ പൊള്ളലേറ്റു - Boy burnt In Vijay birthday party

ചെന്നൈയിൽ നടൻ വിജയ്‌യുടെ പിറന്നാൾ ആഘോഷ പരിപാടിയിലെ സാഹസിക പ്രകടനത്തില്‍ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്.

VIJAY BIRTHDAY CELEBRATION  ACTOR THALAPATHY VIJAY  BOYS HAND CAUGHT FIRE  വിജയ്‌യുടെ പിറന്നാൾ ആഘോഷം
HAND CAUGHT FIRE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 22, 2024, 10:25 PM IST

ചെന്നൈ: നടന്‍ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ സാഹസിക പ്രകടനത്തിന് ശ്രമിച്ച കുട്ടിക്ക് പൊള്ളലേറ്റ് ഗുരുതര പരിക്ക്. 50-ാം പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി കൈയിൽ തീ കത്തിച്ച് ടൈല്‍സ് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റത്. വിജയ്‌യുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ തമിഴ്‌നാട് വെട്രി കഴകം ചെന്നൈയിലെ നീലങ്കരൈയില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തിനിടെയായിരുന്നു സംഭവം.

സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെയാണ് കുട്ടിയുടെ കൈയിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു, തുടര്‍ന്ന്‌ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സംഘടനയുടെ ഭാരവാഹിക്കും പൊള്ളലേറ്റു. ഉടൻ ആളുകളെത്തി തീയണച്ചു. പരിക്കേറ്റ രണ്ട് പേരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു പിറന്നാളാഘോഷം സംഘടിപ്പിച്ചത്.

കള്ളക്കുറിച്ചി മദ്യദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് വിജയ് ആ​രാധകരോടും പാര്‍ട്ടി അണികളോടും അഭ്യർഥിച്ചിരുന്നു. എന്നാല്‍ വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്‍റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചതെന്നാണ്‌ റിപ്പോർട്ട്.

ALSO READ: വിജയ്‌ക്ക് പിറന്നാൾ മധുരവുമായി 'ഗോട്ട്' ടീം ; തരംഗമായി 'ബർത്ത് ഡേ ഷോട്ട്‌സ്'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.