അമരാവതി: "ഞാനിവിടെയുണ്ട്, ഞാന്‍ കേള്‍ക്കുന്നുണ്ട്" ഇതായിരുന്നു കഴിഞ്ഞ തവണ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് ടാഗ് ലൈന്‍. ജനങ്ങള്‍ കരുതിയത് തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം ഉണ്ടാകും എന്നായിരുന്നു. തങ്ങളുടെ ഫോണിലേക്ക് നുഴഞ്ഞ് കയറി സ്വകാര്യ വിവരങ്ങള്‍ തേടുമെന്ന മുന്നറിയിപ്പായിരുന്നു അതെന്ന് ആരും ഒരിക്കലും കരുതിയില്ല(Fear of phone tapping).
ആരെങ്കിലും ഫോണ്‍ ചെയ്‌താലുടന്‍ അക്കാര്യങ്ങള്‍ എല്ലാം ജഗൻ്റെ ചെവിയിലെത്തും. ആരെങ്കിലും സര്‍ക്കാരിന് വിരുദ്ധമായി സംസാരിച്ചാല്‍ അപ്പോള്‍ തന്നെ അവരുടെ വീട്ട് മുറ്റത്ത് അണ്ണന്‍റെ ആളുകള്‍ ഹാജരാകും. പ്രതിപക്ഷ കക്ഷികളിലെ ആളുകള്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിക്കാരും അണ്ണന്‍റെ നിരീക്ഷണത്തില്‍ തന്നെയാണ്. ഐഎഎസ് ഐപിഎസ് പദവികളിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍, അവകാശപ്രവര്‍ത്തകര്‍, ഏറ്റവും ഒടുവിലിതാ മാധ്യമപ്രവര്‍ത്തകരും സാധാരണക്കാരും എല്ലാം ഈ പ്രശ്‌നം നേരിടുന്നു. തങ്ങളുടെ ഫോണുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടോ എന്ന ആശങ്കയിലാണ് ഓരോരുത്തരും. എല്ലാവരുടെയും ഫോണുകള്‍ ചോര്‍ത്തപ്പെടുന്നു. ആളുകള്‍ വായ തുറക്കാന്‍ പോലും ഭയക്കുന്നു. സ്വതന്ത്രമായി സംസാരിക്കാന്‍ ആളുകള്‍ ഭയക്കുന്നു, ഫോണുകള്‍ അടുത്ത് വയ്ക്കാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. ആന്ധ്രയില്‍ സ്വകാര്യത അന്യമായിരിക്കുന്നു. സ്വകാര്യതാ ലംഘനം അതിന്‍റെ കൊടുമുടിയിലെത്തിയിരിക്കുന്നു(track you by sending you a link).
ഇതാണ് വൈഎസ്ആര്‍സിപി സര്‍ക്കാരിന്‍റെ "ടാപ് "കഥകള്‍
ഈനാട് -അമരാവതി
പൊതുപ്രവര്‍ത്തകര്‍, ഓഫീസര്‍മാര്‍, നിയമവിദഗ്ദ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, ചെറു നേതാക്കള്‍ തുടങ്ങി ആരുമായിക്കോട്ടെ എല്ലാവര്‍ക്കും വെളിപ്പെടുത്താനുള്ളത് ഇത്തരം കഥകളാണ്. ആരോ തങ്ങളെ പിന്തുടരുന്നു, ഫോണുകള്‍ ചോര്‍ത്തപ്പെടുന്നു, സംസ്ഥാനത്തെ എല്ലാവരും ആശങ്കയിലാണ്, ഫോണ്‍ ചോര്‍ത്തല്‍ മൂലം തങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കും എന്ന ആശങ്കയില്‍. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ പോലും എവിടെയെങ്കിലും ഒന്നിച്ച് കൂടിയാല്‍ സംസാരിക്കാന്‍ ഭയക്കുന്നു. ഇത്തരം ഒരു സാഹചര്യം ഒരു പക്ഷേ ആന്ധ്രയില്‍ മാത്രമായിരിക്കാം. ജഗന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളവര്‍ തങ്ങളുടെ കുടുംബാംഗങ്ങളുമായി പോലും ഫോണില്‍ സംസാരിക്കുന്നത് ഭയക്കുന്നു. തങ്ങളുടെ ഫോണ്‍ വഴി തന്നെ ആരോ തങ്ങളെ കേള്‍ക്കുന്നുണ്ടെന്ന ഭയമാണ് ഇവര്‍ക്ക്. ആദ്യമൊക്കെ ഇത്തരമൊരു പ്രശ്‌നമുണ്ടായപ്പോള്‍ ആളുകള്‍ സാധാരണ കോളില്‍ നിന്ന് വാട്സ്ആപ്പ് കോളുകളിലേക്ക് മാറി. വാട്സ് ആപ്പ് കോളുകളും സുരക്ഷിതമല്ലെന്ന് വന്നതോടെ ആളുകള്‍ ടെലിഗ്രാമായി ആശ്രയം. ഇവിടെയും രക്ഷയില്ലെന്ന് വന്നതോടെ ഇപ്പോള്‍ സിഗ്നല്‍ ആപ്പുകള്‍ തേടുകയാണ്. എങ്ങനെയും ഒരു ഐഫോണ്‍ സ്വന്തമാക്കി ഈ പ്രശ്നം മറികടക്കാനും ചിലര്‍ ആലോചിക്കുന്നു. ഇതിനായി ഒരു ബാങ്ക് വായ്പ തരപ്പെടുത്തിയാലും സാരമില്ലെന്ന് ഇവര്‍ ചിന്തിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ മാസത്തിലൊരിക്കലോ പതിനഞ്ച് ദിവസം കൂടുമ്പോഴോ ഫോണ്‍ മാറ്റുന്നവരുമുണ്ട്. ജഗന്‍മോഹന്‍ സര്‍ക്കാരിന്‍റെ നിരീക്ഷണ വാഴ്‌ച സംസ്ഥാനത്ത് അരങ്ങ് തകര്‍ക്കുകയാണ്. ഇതിന് പിന്നാലെ പല അരാജക നയങ്ങളും വരുന്നുണ്ട്. ആരോ തങ്ങളെ എപ്പോഴും പിന്തുടരുന്നു എന്നൊരു സുരക്ഷിതത്വമില്ലായ്മ ഇവരെ വേട്ടയാടുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ പങ്കുവയ്ക്കുന്നവരെ സര്‍ക്കാര്‍ നിരന്തരം അപമാനിക്കുന്നു. ഇവര്‍ക്കെതിരെ വ്യാജ കേസുകള്‍ എടുക്കുന്നു. ഫോണില്‍ കൂടി പോലും സ്വതന്ത്രമായി സംസാരിക്കാന്‍ ഭയമുള്ള സാഹചര്യം സൃഷ്‌ടിക്കുന്നു(YSRCP government ).
നിങ്ങളുടെ കയ്യില്‍ ഫോണുണ്ടോ? വായ തുറക്കാതിരിക്കുന്നതാകും നല്ലത്
നിങ്ങളുടെ പോക്കറ്റില്‍ ഫോണുള്ളപ്പോള്‍ മാത്രമല്ല നിങ്ങളുടെ പരിസരത്ത് എവിടെയെങ്കിലും ഫോണുള്ളപ്പോഴും നിങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടാകാം. നിങ്ങള്‍ പറയുന്ന ഓരോ വാക്കും വിദൂരതയില്‍ എവിടെയോ ഇരുന്ന് ആരോ ഒരാള്‍ രഹസ്യമായി കേള്‍ക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നുണ്ടാകാം. അത് കൊണ്ടാണ് പൊതുപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും മാധ്യമപ്രവര്‍ത്തകരും നിശബ്‌ദരായിരിക്കുന്നത്. നിര്‍ണായക വകുപ്പുകളില്‍ സേവനമനുഷ്‌ഠിക്കുന്നവര്‍ ഓരോ വാക്കുകളും സൂക്ഷിച്ചാണ് ഫോണിലൂടെ പറയുന്നത്. സ്വന്തക്കാരെന്നും അന്യരെന്നും ഭേദമില്ലാതെയാണ് ഇവര്‍ ഫോണ്‍ ചോര്‍ത്തുന്നതും നടപടികള്‍ കൈക്കൊള്ളുന്നതും. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ സാധാരണ കോള്‍ ചെയ്യാന്‍ പല ഉദ്യോഗസ്ഥരും നേതാക്കളും മറന്ന് പോയിരിക്കുന്നു. ചെറു സന്ദേശങ്ങള്‍ പോലും ഇവരില്‍ പലരും അയക്കാറില്ല. വാട്സ്ആപ്പും, സിഗ്നലും ഫെയ്സ് ടൈം ആപ്പുകളുമാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. തങ്ങളുടെ പരിചയക്കാരോട് സംസാരിക്കുമ്പോള്‍ 90ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒരു വിറയലുണ്ട്. സംസ്ഥാന ഭരണകൂടത്തിന്‍റെ അരാജകത്വത്തെയാണ് ഇവ പ്രതിഫലിപ്പിക്കുന്നത്. ഒരാള്‍ മറ്റൊരാളോട് സംസാരിക്കുമ്പോള്‍ ഇതിലൊരാളുടെ ഫോണ്‍ ചോര്‍ത്തിക്കൊണ്ട് തന്നെ ഇരുവരും പറയുന്നത് കേള്‍ക്കാനാകുന്നു. ഇക്കാര്യം ചില രാഷ്‌ട്രീയനേതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു(VPN for Rs 10000 a year).
ഒരു ലിങ്ക് നല്‍കി നിങ്ങളെ ട്രാക്ക് ചെയ്യാനാകും
അധികൃതര്‍ ലക്ഷ്യമിടുന്ന ഒരാളെ കേവലം ഒരു ലിങ്കിലൂടെ കുരുക്കാനാകും. നിങ്ങള്‍ക്ക് അയച്ച് കിട്ടുന്ന ഒരു ലിങ്ക് വഴി നിങ്ങളെ പിന്തുടരാന്‍ അവര്‍ക്ക് കഴിയും. ഈ ലിങ്കില്‍ നിങ്ങള്‍ ഒരൊറ്റ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണ്‍ നിരന്തരം നിരീക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഫോണ്‍ ട്രാക്ക് ചെയ്യുമ്പോള്‍ ഇതിലെ മൈക്രോഫോണും പ്രവര്‍ത്തിക്കപ്പെടും. വ്യക്തി ഫോണില്‍ കൂടി സംസാരിക്കുന്നത് മാത്രമല്ല ഫോണ്‍ അടുത്ത് വച്ച് സംസാരിക്കുന്നതും ചോര്‍ത്തപ്പെടും. ഫോണിലെ ക്യാമറ ദൂരത്ത് ഇരുന്ന് പ്രവര്‍ത്തിപ്പിച്ച് നിങ്ങളുടെ ചുറ്റുമുള്ളത് ആരാണെന്ന് മനസിലാക്കാനും സാധിക്കുന്നു. പല സ്പൈവയറുകളും ഇതിനെ സഹായിക്കുന്നു. ഇത്തരം ചാരഉപകരണങ്ങള്‍ നിര്‍ദ്ദിഷ്‌ട വ്യക്തിയുടെ ഫോണില്‍ ഉണ്ടായിരുന്നാല്‍ നിങ്ങളുടെ ഫോണ്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലാകുന്നു. അത് കൊണ്ടാണ് സാങ്കേതിക പരിജ്ഞാനമുള്ളവരും പലപ്പോഴും ഇല്ലാത്തവരും ഫോണ്‍ അടുത്തുള്ളപ്പോള്‍ യാതൊരു ചര്‍ച്ചകളും നടത്താത്തത്. കുടുംബരഹസ്യങ്ങള്‍ പോലും പലപ്പോഴും ഫോണ്‍ അടുത്തുള്ളപ്പോള്‍ ഇവര്‍ പറയാറില്ല. അത് കൊണ്ട് തന്നെയാണ് പലരും ഫോണുകള്‍ കിടപ്പറകളില്‍ നിന്നും അകറ്റി വയ്ക്കുന്നത്.
അവകാശപ്പോരാട്ടങ്ങള്‍? അതും വൈഎസ്ആര്‍സിപി സര്‍ക്കാരിനോട്?
സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ നേതാക്കള്‍, ബഹുജനസംഘടനകളുടെ നേതാക്കള്‍, കരാറുകാരുടെ യൂണിയന്‍ നേതാക്കള്‍ തുടങ്ങി തങ്ങളുടെ അവകാശങ്ങള്‍ക്ക് വേ്ണ്ടി പോരാടുന്നവര്‍ എല്ലാം സംസാരിക്കാന്‍ ഭയക്കുന്നു. പൊലീസ് തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് ഇവര്‍ക്കറിയാം. എന്തെങ്കിലും എതിരഭിപ്രായങ്ങള്‍ പങ്കുവച്ചാല്‍ മണിക്കൂറുകള്‍ക്കകം തന്നെ തങ്ങള്‍ പിടിക്കപ്പെടും. യൂണിയന്‍ യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദേശവും പിന്നാലെയെത്തും. ഫോണുകള്‍ ചോര്‍ത്താതെ തങ്ങള്‍ മറ്റുള്ളവര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെയാണ് ഇവര്‍ അറിയുന്നതെന്നും നേതാക്കള്‍ ചോദിക്കുന്നു. അധ്യാപക സംഘടനാ നേതാക്കള്‍ മുതല്‍ അങ്കണവാടി ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ വരെയും തൊഴിലില്ലാത്ത ജനങ്ങളുടെ പ്രതിനിധികള്‍ മുതല്‍ കുടിശിക ബില്ലുകള്‍ തീര്‍പ്പാക്കാന്‍ ആവശ്യപ്പെടുന്ന കരാറുകാരുടെ യൂണിയന്‍ അംഗങ്ങള്‍ വരെ ഈ പ്രതിസന്ധി നേരിടുന്നു.
ഒരു വിമര്‍ശനാത്മക വാര്‍ത്ത വന്നാല്‍....
സര്‍ക്കാരിനെതിരെ പത്രത്തില്‍ ഒരു വാര്‍ത്ത വന്നാല്‍ നിര്‍ദ്ദിഷ്‌ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്ന് മുഴുവന്‍ അസ്വസ്ഥരായിരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് തന്നെ വിളി വന്നിരിക്കും. ആ വാര്‍ത്തയ്ക്ക് ഉത്തരവാദികളായ ഓരോരുത്തരും ഉത്തരം പറയേണ്ടി വരും. റിപ്പോര്‍ട്ട് നല്‍കാന്‍ റിപ്പോര്‍ട്ടറെ സഹായിച്ച ഉദ്യോഗസ്ഥനുമായി എങ്ങനെയാണ് അയാള്‍ക്ക് കൂടിക്കാഴ്‌ച സാധ്യമായത്. റിപ്പോര്‍ട്ടറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ എന്തെങ്കിലും വിവരം തേടി ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോള്‍ എത്തിയാല്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ മുതല്‍ വകുപ്പ് മേധാവി വരെയുള്ളവര്‍ക്ക് ആകെ അസ്വസ്ഥതയാണ്. ഫോണ്‍ എടുക്കുന്ന വ്യക്തി ഉടന്‍ തന്നെ അക്കാര്യം തന്‍റെ മേലാളരെ ധരിപ്പിക്കുന്നു. യാതൊരു വിവരങ്ങളും താന്‍ പങ്ക് വച്ചിട്ടില്ലെന്നും അവരെ ബോധ്യപ്പെടുത്തുന്നു. മിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അത്തരമൊരു ഭയത്തിന്‍റെയും ആശങ്കയുടെയും ലോകത്താണ് കഴിഞ്ഞ നാല് വര്‍ഷമായി ജീവിക്കുന്നത്. ഈയൊരു ഒറ്റക്കാര്യത്തിലൂടെ തന്നെ വൈസിപി അവരില്‍ ഉണ്ടാക്കിയിട്ടുള്ള ഭീതി നമുക്ക് തിരിച്ചറിയാനാകും.
തെലങ്കാനയെക്കാള്‍ മോശമാണ് ആന്ധ്രയിലെ സ്ഥിതി
തെലങ്കാന എസ്ഐബിയുടെ ഡിഎസ്‌പി പ്രണീത് റാവുവിന്‍റെ അറസ്റ്റ് ആന്ധ്രയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന ആദ്യ ദിവസം തന്നെ ഡിഎസ്‌പി അദ്ദേഹത്തിന്‍റെ കീഴിലുള്ള പതിനേഴ് കമ്പ്യൂട്ടറുകളിലെ വിവരങ്ങളും അവയുടെ ഹാര്‍ഡ് ഡിസ്‌കുകളും നശിപ്പിച്ചെന്നാണ് പറയപ്പെടുന്നത്. അതുവരെ അധികാരത്തിലുണ്ടായിരുന്ന ഭരണകക്ഷി പ്രതിപക്ഷത്തിന്‍റെ ഫോണുകള്‍ ചോര്‍ത്താന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും സര്‍ക്കാര്‍ മാറുമ്പോള്‍ ആ വിവരങ്ങള്‍ പുറത്ത് വരുമെന്ന ഭീതി മൂലമാണ് ഇത്തരമൊരു നടപടി അദ്ദേഹം കൈക്കൊണ്ടതെന്നുമാണ് പ്രണീത് റാവുവിനെതിരെ ഉയര്‍ന്ന ആരോപണം. അദ്ദേഹത്തിനെ കേസെടുക്കുകയും അന്വേഷണം നടക്കുകയുമാണ്. ആന്ധ്രാപ്രദേശിലെ ഓരോ വിഭാഗം ജനങ്ങളെയും ഈ ആശങ്ക ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍ വേണം
ഫോണ്‍ ചോര്‍ത്തുന്നെന്ന ഭയം എല്ലാവരിലുമുണ്ട്. ഏറ്റവും താഴെയുള്ളവര്‍ മുതല്‍ ഉന്നതതല പൊതുപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ ഭയത്തിലൂടെയാണ് കടന്ന് പോകുന്നത്. വൈഎസ്ആര്‍പിസിപി സര്‍ക്കാരിന്‍റെ ഈ ചാരപ്പണിയില്‍ ഇവരെല്ലാം അസ്വസ്ഥരാണ്. വിവിധ ഇന്‍റലിജന്‍സ് കേന്ദ്രങ്ങളുടെയും സാങ്കേതികതയുടെയും സഹായത്തോടെ ആരുടെയും ഫോണിലെ വിവരങ്ങള്‍ സര്‍ക്കാരിന് സ്വന്തമാക്കാനാകും. സംസ്ഥാന സര്‍ക്കാരിന്‍റെ വിജിലന്‍സ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഇന്‍റലിജന്‍സ് സംഘത്തിന്‍റെ സഹായത്തോടെ പരിശോധിച്ച് അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവാദിത്തമാണ്.
ചോര്‍ത്തപ്പെടാതിരിക്കാനുള്ള ബുദ്ധിമുട്ടുകള്‍
ചില നേതാക്കളും ഉദ്യോഗസ്ഥരും നിരന്തരം തങ്ങളുടെ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യുന്നു. ചോര്‍ത്തപ്പെടുമെന്ന ഭയമുള്ളത് മൂലമാണ് ഈ നടപടി. തങ്ങളുടെ ഫോണില്‍ ചാര ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുമെന്ന ഭയമാണ് ഇത്തരമൊരു നടപടിയിലേക്ക് ഇവരെ കൊണ്ടെത്തിക്കുന്നത്. എല്ലാമാസവും ഫോണിലെ മുഴുവന്‍ വിവരങ്ങളും ഇവര്‍ നീക്കം ചെയ്യുന്നു. ചില സന്ദേശങ്ങള്‍ പങ്കുവച്ചാല്‍ പോലും തങ്ങള്‍ക്കെതിരെ വ്യാജ കേസുകളുണ്ടാകുമെന്ന ഭയവും പലര്‍ക്കുമുണ്ട്.
പതിനഞ്ചും മുപ്പതും ദിവസം കൂടുമ്പോള്‍ പുതിയ ഫോണ്‍
സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന ചില രാഷ്‌ട്രീയനേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ ഫോണുകള്‍ പതിനഞ്ചോ മുപ്പതോ ദിവസം കൂടുമ്പോള്‍ മാറുന്നു. ചില ഉദ്യോഗസ്ഥര്‍ തങ്ങളയക്കുന്ന സന്ദേശങ്ങള്‍ സ്വയം നീക്കം ചെയ്യുന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നു. പല രാഷ്‌ട്രീയക്കാരും തങ്ങളുടെ ലൊക്കേഷന്‍ ഓഫ് ചെയ്ത് വയ്ക്കുന്നു.
ഫോണ്‍ നമ്പരുകള്‍ ബന്ധുക്കളുടെ പേരിലാക്കുന്നു
ഫോണുകള്‍ ചോര്‍ത്തുമെന്ന ഭയമുള്ളവര്‍ തങ്ങളുടെ ബന്ധുക്കളുടെ പേരില്‍ ഫോണ്‍നമ്പര്‍ എടുക്കുന്നു.
ഫോണുകള്‍ അനുവദനീയമല്ല
ആന്ധ്രാസെക്രട്ടറിയേറ്റിലോ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേമ്പറിലോ പ്രവേശിക്കുന്നവര്‍ ഈ നിയമം പാലിക്കേണ്ടതുണ്ട്. അവര്‍ ഫോണുകള്‍ പുറത്ത് സൂക്ഷിക്കണം. നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യണം. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്താല്‍ മാത്രമേ അയാള്‍ക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാനാകൂ. വാട്സ് ആപ്പില്‍ ഒരു മിനിറ്റ് സംസാരിച്ച ശേഷം ഫോണ്‍ കട്ട് ചെയ്യുന്നു. ഒരു മിനിറ്റ് കഴിഞ്ഞേ വാട്സ് ആപ്പ് ടാപ്പ് ചെയ്യാനാകൂ.
Also Read: നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ? തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
വിപിഎന്നിന് ഒരു വര്‍ഷത്തേക്ക് പതിനായിരം രൂപ
തങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാര്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നു. ഇതിന് പ്രതിവര്‍ഷം പതിനായിരം രൂപ വേണ്ടി വരുന്നുണ്ട്. ഇത് അത്രമാത്രം സുരക്ഷിതവുമാണ്. സ്വകാര്യ വിവരങ്ങളും സ്ഥലവും തിരിച്ചറിയുന്നത് ഇത് തടയുന്നു. ഇന്‍റര്‍നെറ്റ് വിവരങ്ങളും സ്വകാര്യമായി സൂക്ഷിക്കുന്നു. കോള്‍ ചെയ്യുമ്പോള്‍ ഐപി അഡ്രസ് പോലും രഹസ്യമാക്കി വയ്ക്കുന്നു. പല രാജ്യങ്ങളിലെയും നെറ്റ് വര്‍ക്കുകളുമായി ഇത് ബന്ധപ്പെടുത്തിയിട്ടുണ്ട്. പല ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും ഈ സൗകര്യം ഉപയോഗിക്കുന്നു. നമുക്ക് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നന്ദി പറയാം.