ETV Bharat / bharat

അച്‌ഛന്‍റ കൊടും ക്രൂരത; മൂന്ന് മക്കളെ ജീവനോടെ കത്തിച്ചു - ജീവനോടെ കത്തിച്ചു

മൂന്ന് മക്കളെ ജീവനോടെ കത്തിച്ച ശേഷം പിതാവ് സ്വയം തീകൊളുത്തി. കുട്ടികളുടെ അമ്മ വലിയ തുക വായ്‌പയെടുത്ത് മുങ്ങിയതിനെത്തുടർന്നാണ് പിതാവ് ക്രൂരതയ്ക്ക് മുതിർന്നത്.

Father Burns Children  Bihar  ജീവനോടെ കത്തിച്ചു  Crime
Father Burns His Three Children Alive
author img

By ETV Bharat Kerala Team

Published : Feb 17, 2024, 9:36 PM IST

കതിഹാർ: ബിഹാറില്‍ മൂന്ന് മക്കളെ ജീവനോടെ കത്തിച്ച ശേഷം പിതാവ് സ്വയം തീകൊളുത്തി. കതിഹാറിലെ കഡ്‌വ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് കുട്ടികളും തല്‍ക്ഷണം തന്നെ ദാരുണമായി മരിച്ചു. സ്വയം തീകൊളുത്തിയ പിതാവ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ് (Father Burns His Three Children Alive).

കുട്ടികളുടെ പ്രായം 8 വയസ്സ് മുതൽ 12 വയസ്സ് വരെയാണ്. മരിച്ചവരിൽ ഒരാൾ പെൺകുട്ടിയാണ്. കുട്ടികളുടെ അമ്മ വലിയ തുക വായ്‌പയെടുത്ത് മുങ്ങിയതിനെത്തുടർന്നാണ് പിതാവ് കടുംകൈയ്ക്ക് മുതിർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

"ഇവർ ഗ്രൂപ്പ് ലോൺ എടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കാൻ ലോൺ നല്‍കിയവര്‍ ശല്യം ചെയ്യാറുണ്ടായിരുന്നു. ലോണിൻ്റെ സമ്മർദത്തെ തുടർന്നാണ് ഇയാൾ ഇങ്ങനെ ചെയ്‌തതെന്നാണ് കേൾക്കുന്നത്. ആരെങ്കിലും ബലമായി കത്തിച്ചതിന്‍റെ ലക്ഷണമില്ല. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കം മൂലവും ഇത് സംഭവിക്കാം. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്." - മുന്‍ ഗ്രാമ തലവന്‍ ദിലീപ് സാഹ് പറഞ്ഞു.

Also Read: സ്വത്ത് തർക്കം; ഒരു കുടുംബത്തിലെ 3 പേരെ അച്ഛനും മകനും ചേർന്ന് വെടിവെച്ച് കൊന്നു

പിതാവിന്‍റെ നില ഗുരുതരം: തീപിടിത്തമുണ്ടായ ഉടൻ മൂന്ന് കുട്ടികളും വേദനകൊണ്ട് പുളയാൻ തുടങ്ങി. കുട്ടികളുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തി അവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനോടകം അവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. സ്വയം തീകൊളുത്തിയ കുട്ടികളുടെ പിതാവ് ദുർഗഗഞ്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തി: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു (Woman Died After Neighbour Poured Petrol And Set Her On Fire). ഉടുമ്പൻചോല പാറക്കൽ സ്വദേശി ഷീലയാണ് കഴിഞ്ഞ തിങ്കളാഴ്‌ച മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കൽ കോളജിൽ ചിക്കിത്സയിലിരിക്കയാണ് മരണം.

ഫെബ്രുവരി 9 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചെല്ലക്കണ്ടം പാറക്കല്‍ ഭാഗത്തെ സ്വകാര്യ എസ്‌റ്റേറ്റിലെ ഏലത്തോട്ടത്തില്‍ മറ്റ് തൊഴിലാളികൾക്കൊപ്പം ഷീല ഏലം ശേഖരിക്കുകയായിരുന്നു. ഈ സമയം ഇവിടേക്ക് വന്ന അയൽവാസിയായ ശശി പെട്ടന്ന് ഷീലയുടെ കൈയിൽ കടന്ന് പിടിച്ച് വീട്ടിൽ കയറ്റുകയായിരുന്നു. നാട്ടുകാർ ബഹളം വച്ചതോടെ ഇയാൾ ഷീലയെ മുറിക്കകത്ത് കയറ്റി കതകടച്ചു.

Also Read: ത്രികോണ പ്രണയം; അധ്യാപകൻ രണ്ട് സഹപ്രവർത്തകരെ വെടിവെച്ച് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

ഉടൻ തന്നെ നാട്ടുകാർ പൊലീസില്‍ വിവരമറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഉടുമ്പൻചോല പൊലീസ് സ്ഥലത്ത് എത്തി. അപ്പോഴേക്കും ശശി, ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തി കഴിഞ്ഞിരുന്നു. തുടർന്ന് വാതിൽ തകർത്താണ് പൊലീസ് ഇവരെ രക്ഷപെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലേക്കും മാറ്റി. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഇയാൾക്കും പൊള്ളലേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പ്രഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.