ETV Bharat / bharat

'ദില്ലി ചലോ' മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ച് കര്‍ഷക സംഘടനകള്‍; പൊലീസുമായുള്ള സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്ക് - FARMERS SUSPEND FOOT MARCH TO DELHI

ഹരിയാന പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് പതിനെട്ട് കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.

Haryana security personnel  tear gas shelling  Farmer leader Manjit Singh Rai  Samyukta Kisan Morcha
Farmers suspend foot march to Delhi for the day (facebook)
author img

By PTI

Published : Dec 14, 2024, 6:57 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ച് കര്‍ഷക സംഘടനകള്‍. പദയാത്രയ്ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് നടപടി. ഹരിയാന സുരക്ഷാ ഉദ്യോഗസ്ഥരാണ് പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തിയത്.

ഇതേതുടര്‍ന്ന് പദയാത്ര തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ഥര്‍ പറഞ്ഞു. പതിനെട്ടോളം കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ ഭരണഘടനയുടെ 75ാം വാര്‍ഷിക ചര്‍ച്ചകള്‍ പുരോഗമിക്കുകകയാണ്. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവിടെ ആരും ഉന്നയിക്കുന്നില്ലെന്നും പാന്ഥര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ പ്രതിഷേധം ഏത് ഭരണഘടനയില്‍ പെടുത്തുമന്നും അദ്ദേഹം ചോദിച്ചു.

101 കര്‍ഷകരുടെ ഒരു ജാഥ എങ്ങനെയാണ് രാജ്യത്തെ ക്രമസമാധാനത്തെ ബാധിക്കുകയെന്നും അദ്ദേഹം ആരാഞ്ഞു. അതേസമയം, പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതായി കര്‍ഷക നേതാവ് മന്‍ജിത് സിങ് റായ് ആരോപിച്ചു. ഒരു കര്‍ഷകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സമരത്തിന്‍റെ തുടര്‍ നടപടികള്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. രാസവസ്‌തുക്കള്‍ ചേര്‍ത്ത വെള്ളമാണ് സമരക്കാര്‍ക്കെതിരെ പൊലീസ് ഉപയോഗിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു. ധാരാളം കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അംബാല കന്‍റോണ്‍മെന്‍റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രജാത് ഗൂലിയ കര്‍ഷകരുടെ ആരോപണങ്ങള്‍ നിഷേധിച്ചു.

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ നിന്ന് ഒരുസംഘം കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താന്‍ മൂന്നാവട്ടവും ശ്രമിക്കുകയും, അവര്‍ പൊലീസ് ബാരിക്കേഡിന് സമീപം എത്തുകയും ചെയ്‌തതോടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. സമരക്കാരെ പിരിച്ച് വിടാന്‍ ഹരിയാന പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു. ഈ മാസം ആറിനും എട്ടിനുമാണ് ഇവര്‍ ബാരിക്കേഡ് ഭേദിച്ച് നേരത്തെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചത്.

വിളകളുടെ ചുരുങ്ങിയ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക. വൈദ്യുത ചാര്‍ജ് വര്‍ധിപ്പിക്കാതിരിക്കുക, 2021 ലഖിംപൂര്‍ ഖേരി ആക്രമണത്തിന്‍റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയുടെയും ആഭിമുഖ്യത്തിലാണ് കര്‍ഷക മാര്‍ച്ച്. തങ്ങളുടെ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലുമായി ഫെബ്രുവരി പതിമൂന്ന് മുതല്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുകയാണ്. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് കര്‍ഷകര്‍ അവിടെ പ്രതിഷേധം ആരംഭിച്ചത്.

Also Read: 'കര്‍ഷകരുടെ പ്രതിഷേധം ദേശീയപാതയില്‍ നിന്ന് മാറ്റണം': സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.