ETV Bharat / bharat

കർഷക സമരം ശക്തം ; പൊലീസ് വലയത്തില്‍ തിക്രി, വാര്‍ഷിക പരീക്ഷകൾ തടസമില്ലാതെ നടന്നു - തിക്രി അതിർത്തിയിൽ സുരക്ഷ

വാര്‍ഷിക പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് അനുകൂല സാഹചര്യമൊരുക്കി കര്‍ഷകര്‍. സമരക്കാരും പൊലീസും ബലാബലം പരീക്ഷിക്കുന്ന തിക്രിയിലെ രണ്ട് സ്‌കൂളുകളിലും പരീക്ഷ തടസങ്ങളില്ലാതെ നടന്നു.

Board exams in delhi  farmers protest  Board exams held hassle free  തിക്രി അതിർത്തിയിൽ സുരക്ഷ  കർഷക സമരം
Board exams
author img

By ETV Bharat Kerala Team

Published : Feb 15, 2024, 7:45 PM IST

ന്യൂഡൽഹി: തിക്രി അതിർത്തിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയെങ്കിലും ബോർഡ് പരീക്ഷകൾ തടസം നേരിട്ടില്ല. പരീക്ഷാ തടത്തിപ്പിൽ കാലതാമസം ഉണ്ടാവാതിരിക്കുകയും തിക്രി അതിർത്തിക്ക് സമീപമുള്ള അതാത് കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികളെ സഹായിക്കാനായി പൊലീസും അർദ്ധസൈനിക ഉദ്യോഗസ്ഥരും ചേർന്ന് വാഹനങ്ങൾ ക്രമീകരിച്ചു (Farmers' Protest Board Exams Held Hassle-Free Despite High Security Measures At Tikri Border).

തിക്രി ബോർഡർ മെട്രോ സ്‌റ്റേഷന് സമീപം രണ്ട് സ്‌കൂളുകളാണുളളത്. വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താനായി വാഹനങ്ങൾ ക്രമീകരിച്ചെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടികളുമായി ഇരുചക്രവാഹനത്തിൽ പോയ രക്ഷിതാക്കളെയും ഇതുവഴി കടക്കാൻ പൊലീസ് അനുവദിച്ചിരുന്നു.

വിളകൾക്ക് മിനിമം താങ്ങുവിലയുൾപ്പെടെയുളള ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ പഞ്ചാബിലെ കർഷകർ ദേശീയ തലസ്ഥാനത്തേക്ക് നടത്തുന്ന ഡൽഹി ചലോ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും സംയുക്ത കിസാൻ മോർച്ച (SKM) വെള്ളിയാഴ്‌ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

ബോർഡ് പരീക്ഷകൾ നടക്കുന്നതിനാൽ 'ഡൽഹി ചലോ' മാർച്ചിന് പിന്തുണ നൽകാനുള്ള എസ്‌കെഎമ്മിൻ്റെ തീരുമാനം നിരവധി വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. കർഷകർ ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ബോർഡ് പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ പ്രതിഷേധം ഡൽഹിയിൽ എത്തിയാൽ നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാകുമെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. സർക്കാർ സമരക്കാരുമായി സംസാരിച്ച് പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണമെന്നും കൂട്ടിച്ചേർത്തു.

താൻ ബഹദൂർഗഡിൽ നിന്നാണ് വന്നത്, മെട്രോ സർവീസുകൾ കാരണം ഞങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. ബഹദൂർഗഡ് ബസ് സ്‌റ്റാൻഡിൽ നിന്ന് തിക്രി അതിർത്തി മെട്രോ സ്‌റ്റേഷനിലേക്ക് മെട്രോ പിടിച്ച് താമസിയാതെ ഞാൻ എൻ്റെ കേന്ദ്രത്തിലെത്തിയെന്ന് 12 ക്ലാസ് വിദ്യാർത്ഥിയായ കാർത്തികേ ശർമ്മ പറഞ്ഞു.

അതേസമയം ബഹദൂർഗഡിൽ നിന്ന് തിക്രി വഴി ഡൽഹിയിലേക്കുള്ള നിരവധി കണക്ഷൻ റോഡുകൾ അടച്ചതിനാൽ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് അവരുടെ കേന്ദ്രങ്ങളിലെത്താൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

ഛോട്ടു റാം കോളനിയിൽ നിന്നാണ് വരുന്നതെന്നും തങ്ങൾ സാധാരണയായി സ്‌കൂളിലേക്ക് പോകുന്ന പ്രധാന റോഡ് പൊലീസ് അടച്ചെന്നും അതിനാൽ തനിക്ക് വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അധികമുള്ള മറ്റൊരു വഴി പോകേണ്ടിവന്നെന്നും പത്താം ക്ലാസ് വിദ്യാർത്ഥിയായ റിദ്ധി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.