ETV Bharat / bharat

തെരഞ്ഞെടുപ്പ് പരിശോധന മറയാക്കി വ്യാജ പൊലീസുകാർ; വ്യാപാരിയില്‍ നിന്ന് ഇരുപത്തഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു - FAKE ELECTION OFFICER THEFT

വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കോട്ടും സ്യൂട്ടുമായി പൊലീസെന്ന വ്യാജേനയെത്തി തട്ടിയെടുത്തത് 25.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും.

MAHARASHTRA THEFT  ELECTION RAID  BUSINESSMAN LOST 25 LAKH  KOLHAPUR FRAUD
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 13, 2024, 6:54 PM IST

മുംബൈ: തെരഞ്ഞെടുപ്പ് പരിശോധനയെന്ന വ്യാജേന വ്യാപാരിയില്‍ നിന്ന് ഒരു സംഘം ഇരുപത്തഞ്ചര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മഹാരാഷ്‌ട്രയിലെ കോലാപ്പൂരില്‍ ചെക്ക് പോസ്‌റ്റിന് സമീപത്താണ് കഴിഞ്ഞ ദിവസം ഈ വന്‍ തട്ടിപ്പ് അരങ്ങേറിയത്. പൂനെ -ബംഗളുരു ദേശീയപാതയ്ക്ക് സമീപമുള്ള തവ്‌ദെ ഹോട്ടല്‍ മേല്‍പ്പാലത്തിന് സമീപം പുലര്‍ച്ചെയാണ് തട്ടിപ്പ് നടന്നത്. പരാതി ലഭിച്ചയുടന്‍ തന്നെ പൊലീസ് അഞ്ച് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.. തീര്‍ത്ഥാടകര്‍ക്ക് തൊട്ടില്‍ വില്‍ക്കുന്ന ആളായ അന്‍പതുകാരനായ സുഭാഷ് ലക്ഷ്‌മണ്‍ ഹരണ്‍ ആണ് തട്ടിപ്പിനിരയായത്. പുലര്‍ച്ചെ യൂണിഫോമിലെത്തിയ ഒരു സംഘം ഇദ്ദേഹത്തിന്‍റെ കാര്‍ തടഞ്ഞു നിര്‍ത്തി. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരിശോധന നടത്തുകയാണ് തങ്ങളെന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിച്ച ഇവര്‍ ഇദ്ദേഹത്തോട് പറഞ്ഞു. ആ സമയത്ത് ഇദ്ദേഹത്തിന്‍റെ കാറില്‍ കച്ചവടത്തിലൂടെ കിട്ടിയ ഇരുപത്തഞ്ച് ലക്ഷത്തി അന്‍പതിനായിരം രൂപ ഉണ്ടായിരുന്നു. ഇത് ഈ സംഘം കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു.

ഇത് കച്ചവടത്തിലൂടെ കിട്ടിയ പണമാണെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത്രയും പണം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ വാദം. ഇരുപത്തഞ്ചിനും മുപ്പതിനുമിടയില്‍ പ്രായമുള്ള അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ സുഭാഷ് ലക്ഷ്‌മണിനെ സര്‍നോബത്‌വാഡിയിലേക്ക് കൊണ്ടുപോകുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത ശേഷം കടന്നുകളയുകയുമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പുകാര്‍ കോലാപ്പൂരില്‍ നിന്നുള്ളവരാണെന്നാണ് കരുതുന്നത്. തട്ടിപ്പുകാരുടെ വാഹനം തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.

സംഭവം കച്ചവടക്കാര്‍ക്കിടയില്‍ ഭയം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ജയശ്രീ ദേശായ്, സബ് ഡിവിഷണല്‍ ഓഫീസര്‍ കര്‍വീര്‍ സുജിത് കുമാര്‍ ക്ഷീര്‍സാഗര്‍, പൊലീസ് ഇന്‍സ്‌പെക്‌ടര്‍ രവീന്ദര്‍ കലംകാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു വശത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോരു മുറുകയാണ്. പൊലീസും ഈ ഉദ്യമത്തില്‍ അക്ഷീണപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. പൊലീസിന്‍റെ ഈ തിരക്ക് മുതലാക്കുകയാണ് ഇത്തരം സംഘങ്ങള്‍ എന്നാണ് സംഭവം വ്യക്തമാക്കുന്നത്. 150 പൊലീസ് സംഘങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും സംസ്ഥാനത്തെമ്പാടുമായി തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

Also Read: 'കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട'; ബുള്‍ ഡോസര്‍ രാജില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.