ETV Bharat / bharat

പൂനം പാണ്ഡെയുടെ മരണ വാര്‍ത്തയെക്കുറിച്ച്‌ വസ്‌തുതാ പരിശോധകന്‍ - പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത

പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചു, പബ്ലിസിറ്റി സ്റ്റണ്ടിനെക്കുറിച്ചും പ്രത്യഘാതങ്ങളെക്കുറിച്ചും വസ്‌തുതാ പരിശോധന വിദഗ്‌ധൻ മുരളീകൃഷ്‌ണൻ ചിന്നദുരൈ ഇടിവി ഭാരതിനോട്‌

Poonam Pandey Fake Death  Muralikrishnan Chinnadurai  Cervical Cancer Awareness  പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത  വസ്‌തുതാ പരിശോധന വിദഗ്‌ധൻ
Poonam Pandey Fake Death
author img

By ETV Bharat Kerala Team

Published : Feb 5, 2024, 10:39 PM IST

ഹൈദരാബാദ്: പൂനം പാണ്ഡെയുടെ മരണം വ്യാജമായി പ്രചരിപ്പിച്ചതിനെക്കുറിച്ച്‌ വസ്‌തുതാ പരിശോധന വിദഗ്‌ധൻ മുരളീകൃഷ്‌ണൻ ചിന്നദുരൈ(Poonam Pandey's Fake Death On Social Media In Name Of Cervical Cancer Awareness). സെർവിക്കൽ ക്യാൻസർ ബോധവൽക്കരണത്തിന്‍റെ പേരിൽ തന്‍റെ മരണം സോഷ്യൽ മീഡിയയിൽ വ്യാജമായി പ്രചരിപ്പിച്ച മോഡൽ പൂനം പാണ്ഡെയുടെ സമീപകാല പബ്ലിസിറ്റി സ്റ്റണ്ടിനെക്കുറിച്ചും പ്രത്യഘാതങ്ങളെക്കുറിച്ചും ചിന്നദുരൈ ഇടിവി ഭാരതിനോട്‌ വ്യക്തമാക്കി.

ഫെബ്രുവരി 2 ന് രാവിലെയാണ് പൂനം പാണ്ഡെയുടെ മരണവാർത്ത നടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ്‌ പുറത്ത്‌ വിട്ടത്‌. വിവിധ മാധ്യമ സ്ഥാപനങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അവരുടെ ബന്ധുക്കളെ ഉടൻ ബന്ധപ്പെടാനായില്ല. വാർത്ത കേട്ട് ഞെട്ടിപ്പോയെന്നും സങ്കടം അടക്കാനായില്ലെന്നും പൂനം പാണ്ഡെയുടെ സുഹൃത്ത് മുനവർ ഫാറൂഖിയും ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്‌തു.

വൈകീട്ട് നാല് മണി വരെ കൂടുതൽ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ ദേശീയ വസ്‌തുതാ പരിശോധനാ വിദഗ്‌ധ സമിതിയാണ് വാർത്തയുടെ വിശ്വാസ്യത ഉയർത്തിയത്. പൂനം പാണ്ഡെയുമായി അടുപ്പമുള്ള വിവിധ ആളുകളുമായി പല ഘട്ടങ്ങളിലായി വിവരങ്ങൾ സ്ഥിരീകരിക്കാൻ ബന്ധപ്പെട്ടു. മരണവാർത്ത സത്യമല്ലെന്നായിരുന്നു വസ്‌തുതാ പരിശോധകരുടെ നിഗമനം. എന്നിരുന്നാലും, മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഇത് വ്യാജമാണെന്ന് തള്ളിക്കളയാൻ കഴിഞ്ഞില്ലെന്നും ചിന്നദുരൈ.

ബോധവൽക്കരണമാണ് ലക്ഷ്യമെങ്കിൽ, ആസൂത്രിതമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം സത്യസന്ധമായ പാത തെരഞ്ഞെടുക്കുന്നതാണ് പരിഹാരം. ഇത്തരത്തിലുള്ള പ്രചാരണം ഗുരുതരമായ കുറ്റമായി കണക്കാക്കുകയും പൂനം പാണ്ഡെയ്ക്കും ഇത്തരം പ്രചാരണത്തിലേക്ക്‌ നയിച്ച സംഘത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ചിന്നദുരൈ ഇടിവി ഭാരതിനോട്‌ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.