ETV Bharat / bharat

ബംഗ്ലാദേശിലുള്ളത് പത്തൊമ്പതിനായിരത്തോളം ഇന്ത്യാക്കാര്‍; ഭൂരിഭാഗം പേരും വിദ്യാർഥികളെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ - EAM JAISHANKAR BRIEFS ON BANGLADESH

ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള ഷെയ്‌ഖ് ഹസീനയുടെ രാജിയടക്കമുള്ള കാര്യങ്ങള്‍ ലോക്‌സഭയില്‍ വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ.

EAM S JAISHANKAR  വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ  BANGLADESH UNREST  ബംഗ്ലാദേശ് പ്രക്ഷോഭം
External Affairs Minister S Jaishankar ANI (ANI)
author img

By ETV Bharat Kerala Team

Published : Aug 6, 2024, 7:12 PM IST

ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധിയില്‍ വലയുന്ന ബംഗ്ലാദേശില്‍ പത്തൊമ്പതിനായിരത്തോളം ഇന്ത്യൻ പൗരന്മാരുണ്ടെന്ന് കണക്കാക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ലോക്‌സഭയില്‍. അതിൽ ഒമ്പതിനായിരത്തോളം പേർ വിദ്യാർഥികളാണെന്നും അവരുമായി കേന്ദ്ര സർക്കാർ ആശയവിനിമയം നടത്തുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ജൂലൈയിൽ തന്നെ ഭൂരിഭാഗം വിദ്യാർഥികളും ഇന്ത്യയിലേക്ക് മടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

"നയതന്ത്ര ദൗത്യങ്ങളിലൂടെ ബംഗ്ലാദേശിലെ ഇന്ത്യൻ ജനങ്ങളുമായി ബന്ധം പുലർത്തുന്നുണ്ട്. ഏകദേശം പത്തൊമ്പതിനായിരം ഇന്ത്യൻ പൗരന്മാരാണ് ബംഗ്ലാദേശിലുളളത്. അതിൽ ഒമ്പതിനായിരത്തോളം പേർ വിദ്യാർഥികളാണ്. ഇവരില്‍ ഭൂരിഭാഗവും ജൂലൈയിൽ തന്നെ തിരിച്ചെത്തി”- എസ് ജയ്‌ശങ്കർ പറഞ്ഞു.

ബംഗ്ലാദേശിൻ്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യയിലേക്ക് വരുന്നതിനായി അനുമതിക്ക് അഭ്യർത്ഥിച്ചു. തിങ്കളാഴ്‌ച (ഓഗസ്റ്റ് 05) വൈകുന്നേരം അവർ സുരക്ഷിതമായി എത്തിച്ചേർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഓഗസ്റ്റ് 5 ന്, കർഫ്യൂ വകവയ്ക്കാതെ പ്രതിഷേധക്കാര്‍ ധാക്കയിൽ ഒത്തുകൂടി. സുരക്ഷ ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരോടുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു എന്നാണ് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്. രാജിവച്ച് അടുത്ത സമയത്തിനുളളിൽ തന്നെ ഇന്ത്യയിലേക്ക് വരുന്നതിനായി സഹായം അഭ്യർത്ഥിച്ചു. ഇന്നലെ വൈകുന്നേരമാണ് അവർ ഡൽഹിയിലെത്തിച്ചേർന്നത്"- അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ താമസിക്കുന്ന ന്യൂനപക്ഷങ്ങളുടെ സാഹചര്യം സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രി പരാമർശിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വളരെ അടുത്താണെന്നും ജയ്‌ശങ്കർ പറഞ്ഞു. ജൂലൈ 21ന് സുപ്രീം കോടതി വിധി വന്നിട്ടും പ്രതിഷേധങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ബംഗ്ലാദേശ് പ്രക്ഷോഭം: പിന്നിൽ പാക്കിസ്ഥാൻ കരങ്ങളോ?; ചോദ്യമുന്നയിച്ച് രാഹുൽ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.