പലാമു (ജാർഖണ്ഡ്) : ജാര്‍ഖണ്ഡിലെ സ്‌ക്രാപ്പ് യാര്‍ഡിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പലാമു ജില്ലയിലെ മനാതു പൊലീസ് സ്റ്റേഷൻ പരിധിയിലെ റഹേയ നൗദിഹ പ്രദേശത്താണ് അപകടമുണ്ടായത്.
പരിക്കേറ്റ രണ്ട് പേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പലാമു പൊലീസ് സൂപ്രണ്ട് റിഷ്‌മ രമേശൻ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മരിച്ചവരിൽ ഒരാൾ ഛോട്ടു ഖാൻ എന്ന വ്യക്തി ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. റഹേയ നൗദിഹ പ്രദേശത്ത് സ്ക്രാപ്പ് ബിസിനസ് നടത്തുന്ന ആളാണ് ഛോട്ടു ഖാൻ എന്ന് ഗ്രാമവാസികൾ പറയുന്നു. മറ്റ് മൂന്ന് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ഫോറൻസിക് സംഘത്തിൻ്റെ അന്വേഷണത്തിൽ സ്‌ഫോടനത്തിൻ്റെ കാരണം വ്യക്തമാകുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.