ETV Bharat / bharat

കശ്‌മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; പൂഞ്ചില്‍ കനത്ത സുരക്ഷ - Poonch Army Encounter - POONCH ARMY ENCOUNTER

പൂഞ്ചില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നലെ രാവിലെയാണ് ആദ്യ ആക്രമണമുണ്ടായത്. പൂഞ്ചില്‍ കനത്ത സുരക്ഷയൊരുക്കി പൊലീസ്.

JAMMU KASHMIR TERRORIST ATTACK  പൂഞ്ചില്‍ ഭീകരാക്രമണം  ജമ്മു കശ്‌മീര്‍ ഭീകരാക്രമണങ്ങള്‍  Encounter In Kashmir
Encounter Area In JK (ETV Bharat)
author img

By ANI

Published : Sep 15, 2024, 10:59 AM IST

ശ്രീനഗര്‍: കശ്‌മീരിലെ പൂഞ്ചില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഭീകരരുടെ സാന്നിധ്യമുള്ളത് കൊണ്ട് തന്നെ മെൻധാർ സെക്‌റ്ററില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇന്നലെയാണ് (സെപ്‌റ്റംബര്‍ 14) മേഖലയില്‍ ഭീകരാക്രമണമുണ്ടായത്.

ഇന്ത്യൻ ആർമിയുടെ റോമിയോ ഫോഴ്‌സും പൂഞ്ച് പൊലീസിന്‍റെ സ്‌പെഷ്യൽ ഓപറേഷൻ ഗ്രൂപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സുരക്ഷ സേന തിരിച്ചടിച്ചു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്.

പ്രദേശത്ത് നിന്ന് ഇന്ന് രാവിലെയും വെടിയൊച്ച കേട്ടതായി പൂഞ്ച് പൊലീസ് പറഞ്ഞു. വെള്ളിയാഴ്‌ച ജമ്മു കശ്‌മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ മറ്റ് രണ്ട് സൈനികര്‍ ചികിത്സയിലാണ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് കിഷ്ത്വാറിൽ സുരക്ഷ ശക്തമാക്കി.

Also Read: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.