ETV Bharat / bharat

എൽഗാർ പരിഷത്ത് കേസ്: ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി - GAUTAM NAVLAKHA GRANTED BAIL

author img

By ETV Bharat Kerala Team

Published : May 14, 2024, 5:17 PM IST

കേസിൽ വിചാരണ പൂർത്തിയാക്കാൻ സമയമെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം. 2018 ഓഗസ്റ്റിലാണ് നവ്‌ലാഖ അറസ്റ്റിലായത്.

ELGAR PARISHAD CASE  SC GRANTS BAIL TO GAUTAM NAVLAKHA  എൽഗാർ പരിഷത്ത് കേസ്  ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം
Activist Gautam Navlakha (Source: ETV Bharat Reporter)

ന്യൂഡൽഹി: എൽഗർ പരിഷത്ത് കേസിൽ വീട്ടുതടങ്കലിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ വിചാരണ പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. എംഎം സുന്ദ്രേഷ്, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

നവ്‌ലാഖയ്ക്ക് ബോംബെ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന് സ്‌റ്റേ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹം നാല് വർഷത്തിലേറെയായി ജയിലിലാണെന്നും, കേസിൽ ഇനിയും കുറ്റം ചുമത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി സ്റ്റേ നീട്ടാൻ വിസമ്മതിക്കുകയായിരുന്നു.

വിചാരണ പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നതിനാൽ സ്റ്റേ നീട്ടില്ലെന്നും എതിർകക്ഷിക്ക് 20 ലക്ഷം നൽകണമെന്നും കോടതി അറിയിച്ചു. 2022 നവംബർ മുതൽ മുംബൈയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വീട്ടുതടങ്കലിലാണ് നവ്‌ലാഖ. വീട്ടുതടങ്കലിലെ അദ്ദേഹത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി നവ്‌ലാഖ 1.64 കോടി നൽകണമെന്ന് മാർച്ച് 7-ന് എൻഐഎ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് യോജിക്കാനാവില്ലെന്നും ഇത് കൊള്ളയടിക്കൽ ആണെന്നും നവ്‌ലാഖയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു.

2017ൽ എൽഗാർ പരിഷത്ത് കോൺക്ലേവിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നും ഇത് അക്രമണത്തിന് കാരണമായെന്നുമാണ് നവ്‌ലാഖയ്ക്ക് എതിരായ ആരോപണം. തുടർന്ന് 2018 ഓഗസ്റ്റിലാണ് നവ്‌ലാഖ അറസ്റ്റിലായത്.

Also Read: അരവിന്ദ് കെജ്‌രിവാള്‍ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.