ബെംഗളൂരു : തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നിരീക്ഷിക്കുന്ന വിവിധ അന്വേഷണ സംഘം തിങ്കളാഴ്‌ച (മാർച്ച് 8) 2.68 കോടി രൂപയും 7.06 കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ സ്വർണാഭരണങ്ങളും 68 കിലോ വെള്ളിയും 103 കിലോ പഴയ വെള്ളിയും പിടിച്ചെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം ഇതുവരെ 44.09 കോടി രൂപയുടെ കള്ളപ്പണം ഉൾപ്പെടെ 288 കോടി രൂപ വില വരുന്ന വസ്‌തുക്കളാണ് പിടിച്ചെടുത്തത്.
ഇതിൽ 134 കോടി രൂപ വിലമതിക്കുന്ന 1.39 കോടി ലിറ്റർ മദ്യവും 9.54 കോടിയുടെ 339 കിലോ മയക്കുമരുന്നും 10.56 കോടിയുടെ 19 കിലോ സ്വർണവും 69.23 ലക്ഷം രൂപ വിലമതിക്കുന്ന 230 കിലോ വെള്ളിയും ഉൾപ്പെടുന്നു. അടുത്തിടെ ബെല്ലാരി ലോക്‌സഭ മണ്ഡലത്തിൽ 7.06 കോടി രൂപ വിലമതിക്കുന്ന 3 കിലോ സ്വർണവും, 5.60 ലക്ഷം രൂപ വിലമതിക്കുന്ന 68 കിലോ വെള്ളിയും 103 കിലോ പഴയ വെള്ളിയും പിടിച്ചെടുത്തിരുന്നു. ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ 10 ലക്ഷം രൂപ വിലവരുന്ന 1411 ഫാൻ അനുബന്ധ സാധനങ്ങളും ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ 2.62 കോടി രൂപയും പിടികൂടിയതായും ഓഫിസ് അറിയിച്ചു.