ETV Bharat / bharat

ദാവൂദ് ഇബ്രാഹീമിന്‍റെ പേരില്‍ സൈബര്‍ തട്ടിപ്പ്; വയോധികനില്‍ നിന്ന് തട്ടിയത് 20 ലക്ഷം രൂപ - DIGITAL ARREST FRAUD IN HYDERABAD - DIGITAL ARREST FRAUD IN HYDERABAD

വയോധികന്‍റെ കൈയിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത് സൈബർ കുറ്റവാളികൾ. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് അധികൃതർ.

ELDERLY MAN LOST 20 LAKHS  CYBER CRIME  HYDERABAD  ഹൈദരാബാദ് സൈബർ പൊലീസ്
CYBER CRIME IN HYDERABAD (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 3:10 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ നാരായണഗുഡയിൽ വയോധികന്‍റെ കൈയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത് സൈബർ കുറ്റവാളികൾ. പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ 63 കാരൻ ഉടൻ തന്നെ ഹൈദരാബാദ് സൈബർ പൊലീസിൽ പരാതി നൽകി. 'ടിആർഎഐ' (TRAI) യുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് പരാതിക്കാരന് ഒരു ഫോൺ കോൾ ലഭിച്ചിരുന്നു. ഇരയുടെ ആധാർ കാർഡ് ഉപയോഗിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നിങ്ങൾ ചെയ്‌തിട്ടുണ്ടെന്നും ഉടൻ തന്നെ ഇതിനെതിരെ നടപടി ഉണ്ടാകുമെന്നും വിളിച്ചയാൾ പറഞ്ഞു. പരാതിക്കാരന്‍റെ സെൽ ഫോൺ സേവനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പും വിളിച്ചയാൾ നൽകി.

തുടർന്ന്, മുംബൈ സൈബർ പൊലീസിൽ നിന്നെന്ന വ്യാജേന പരാതിക്കാരന്‍റെ ഫോണിലേക്ക് സൈബർ കുറ്റവാളികൾ വീഡിയോ കോൾ ചെയ്‌തു. കോളിൽ നിയമപാലകന്‍റെ വേഷം ധരിച്ച് വിളിച്ചയാൾ ഇരയുടെ ആധാർ കാർഡ് ഉൾപ്പെട്ട നിയമവിരുദ്ധ പ്രവർത്തനത്തെ കുറിച്ച് വിശദമായി പറഞ്ഞു. വിളിച്ചയാൾ ഇരയും, രാഷ്‌ട്രീയക്കാരനായ നവാബ് മാലിക്കും, അധോലോക നായകനായ ദാവൂദ് ഇബ്രാഹിമും തമ്മിൽ ബന്ധെുണ്ടെന്ന് പറയുകയും അത് പരാതിക്കാരനിൽ കൂടുതൽ ഭയം സൃഷ്‌ടിക്കുകയും ചെയ്‌തു.

സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റൊരാൾ കൂടി സംഭാഷണത്തിൽ പങ്കെടുത്തതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായി. കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളിൽ ഇരയ്‌ക്കും പങ്കുണ്ടെന്ന് ആൾമാറാട്ടക്കാർ പറയുകയും കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

കടുത്ത ഭീഷണികൾ നേരിടേണ്ടി വന്നപ്പോൾ, കേസിൽ തനിക്ക് പങ്കില്ലെന്നും അതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഇര ആൾമാറാട്ടക്കാരോട് അപേക്ഷിച്ചു. കേസിൽ നിന്ന് ഒഴിവാക്കാൻ സൈബർ കുറ്റവാളികൾ 20 ലക്ഷം രൂപ നൽകണമെന്ന് പരാതിക്കാരനോട് പറയുകയും, അയാൾ പറഞ്ഞ തുക അവർക്ക് അയയ്‌ക്കുകയും ചെയ്‌തു.

താൻ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ വൃദ്ധൻ സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഉടൻ തന്നെ സൈബർ പൊലീസിൽ വിവരം അറിയിച്ചു. പ്രായമായവർ സൈബർ തട്ടിപ്പിനിരയാകുന്നത് കൂടി വരുകയാണെന്ന് അധികൃതർ പറഞ്ഞു. കുറ്റവാളികളെ പിടികൂടാനും ഇത്തരം വഞ്ചനാപരമായ പദ്ധതികളുടെ വ്യാപനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും, വൃദ്ധന്‍റെ പരാതിയിൽ സജീവമായ അന്വേഷണം നടത്തുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ALSO READ : വ്യാജ ആധാര്‍ ഉപയോഗിച്ച് പാര്‍ലമെന്‍റില്‍ പ്രവേശിക്കാന്‍ ശ്രമം; 3 പേര്‍ക്കെതിരെ കേസ്, അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.