ETV Bharat / bharat

മണിപ്പൂരിലെ ക്യാമ്പുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ; കശ്‌മീർ മാതൃക അവലംബിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് അവിടെ തന്നെ വോട്ടുചെയ്യാൻ സൗകര്യമൊരുക്കും. ജമ്മു കശ്‌മീരില്‍ നിന്ന് പലായനം ചെയ്‌തവർക്ക് വേണ്ടി നടപ്പാക്കിയതിന് സമാനമായ പദ്ധതി ഉറപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

Etv Bharat
Special Polling Booths for Displaced Manipur Voters
author img

By ETV Bharat Kerala Team

Published : Mar 16, 2024, 9:13 PM IST

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് അവിടെ തന്നെ വോട്ടുചെയ്യാൻ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കവെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. 1990-കളിൽ കലാപത്തെത്തുടർന്ന് കശ്‌മീരിൽ നിന്ന് പാലായനം ചെയ്യാൻ നിർബന്ധിതരായവർക്കായി തയ്യാറാക്കിയ സൗകര്യങ്ങൾക്ക് സമാനമായ ക്രമീകരണമാകും മണിപ്പൂരിൽ തയ്യാറാക്കുക എന്നും അദ്ദേഹം പറഞ്ഞു.

"ക്യാമ്പിൽ നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനായി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, അത് ഞങ്ങൾ നോട്ടിഫൈ ചെയ്‌തിട്ടുണ്ട്‌. ജമ്മു കശ്‌മീരില്‍ നിന്ന് പാലായനം ചെയ്‌തവർക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിക്ക് സമാനമായി മണിപ്പൂരിലും അത് നടപ്പിലാക്കും. വോട്ടർമാരെ അതത് ക്യാമ്പുകളിൽ നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കും" - രാജീവ് കുമാർ പറഞ്ഞു.

മണിപ്പൂരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്‌തതായും വിവിധ മണ്ഡലങ്ങളിലുള്ള വോട്ടർമാരെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ ജന്മനാടുകളില്‍ നിന്ന് മാറ്റിപ്പാർപ്പിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ചൂണ്ടിക്കാട്ടി. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന മണിപ്പൂർ നിവാസികൾക്ക് ഇവിഎമ്മിലൂടെ വോട്ട് ചെയ്യാന്‍ പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്‌തു.

കഴിഞ്ഞ മെയ് മാസം മുതല്‍ മണിപ്പൂരിൽ നടന്നുവരുന്ന മെയ്തേയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ ഏറ്റുമുട്ടലിൽ 200-ലധികം പേർക്ക് ജീവൻ നഷ്‌ടപ്പെട്ടുകഴിഞ്ഞു. 25,000 ത്തിലധികം ആളുകളെ സുരക്ഷാസേന രക്ഷപ്പെടുത്തി. 50,000 ത്തോളം പേർ നിലവില്‍ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

1996 മുതൽ തന്നെ കശ്‌മീരില്‍ നിന്ന് പാലായനം ചെയ്യപ്പെട്ട വോട്ടർമാർക്ക് അവർ രാജ്യത്ത് എവിടെയാണോ താമസിക്കുന്നത്, അവിടെ നിന്ന് തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ സഹായിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. 2002 മുതൽ ഡൽഹി, ഉധംപൂർ, ജമ്മു എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക പോളിങ് സ്‌റ്റേഷനുകളിൽ നേരിട്ട് വോട്ട് ചെയ്യാനുള്ള സൗകര്യവും അവര്‍ക്കായി സജ്ജമാക്കിയിരുന്നു.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് : രാജ്യത്ത് ഏഴ് ഘട്ടങ്ങളായി പോളിങ്ങ്, തുടക്കം ഏപ്രില്‍ 19ന്, വോട്ടെണ്ണല്‍ ജൂൺ നാലിന്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി വോട്ട് ചെയ്യുന്ന കശ്‌മീരി അഭയാർത്ഥി വോട്ടര്‍മാർക്കായി നേരത്തെ നിലവിലുണ്ടായിരുന്ന പദ്ധതി തുടരാൻ തീരുമാനിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.