ന്യൂഡല്‍ഹി: ഹരിയാനയിലെയും ജമ്മു കശ്‌മീരിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. മൂന്ന് ഘട്ടമായാണ് ജമ്മു കശ്‌മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. ഹരിയാനയില്‍ ഒറ്റഘട്ടമാണ് തെരഞ്ഞെടുപ്പ്. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണെല്‍ ഒക്‌ടോബര്‍ നാലിനാണ്.
ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ്:
ഒന്നാം ഘട്ടം: സെപ്‌റ്റംബർ 18
രണ്ടാം ഘട്ടം: സെപ്‌റ്റംബർ 25
മൂന്നാം ഘട്ടം: ഒക്‌ടോബർ 1
വോട്ടെണ്ണൽ: ഒക്‌ടോബർ 4
ഹരിയാന
വോട്ടെടുപ്പ്: ഒക്‌ടോബർ 1
വോട്ടെണ്ണൽ: ഒക്‌ടോബർ 4
മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. കേരളത്തില്‍ വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
അതേസമയം നവംബര്‍ മൂന്നിന് ഹരിയാന സര്‍ക്കാരിന്‍റെ കാലാവധി കഴിയും. 2014ന് ശേഷം കശ്‌മീരില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സെപ്‌റ്റംബര്‍ 30നകം തന്നെ ജമ്മു കശ്‌മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയിരുന്നത്.