ETV Bharat / bharat

മദ്യം നൽകാൻ വിസമ്മതിച്ചു; സുഹൃത്തിന്‍റെ സ്വകാര്യഭാഗം കത്തിച്ചതായി പരാതി - Private Parts Burnt By Friend - PRIVATE PARTS BURNT BY FRIEND

ഛത്തീസ്‌ഗഡിലെ സർഗുജയില്‍ മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ സ്വകാര്യഭാഗങ്ങൾ കത്തിച്ചതായി പരാതി.

AUTO DRIVER PRIVATE PARTS BURNT  ALCOHOL DISPUTE SET FIRE  സ്വകാര്യഭാഗം കത്തിച്ചു  മദ്യപാനം വഴക്ക്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 29, 2024, 10:10 PM IST

സുർഗുജ : മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ സ്വകാര്യ ഭാഗം കത്തിച്ചതായി പരാതി. ഛത്തീസ്‌ഗഡിലെ സർഗുജ ദരിപാറ പ്രദേശത്ത് കഴിഞ്ഞ ആഴ്‌ചയാണ് സംഭവം. അതിക്രമത്തിന് ഇരയായ ഓട്ടോഡ്രൈവര്‍ ആദ്യം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ മുറിവ് ഉണങ്ങാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.

അംബികാപൂരിലെ മോമിൻപുര പരദാൻഡ് സ്വദേശിയാണ് പരാതിക്കാരന്‍. സുഹൃത്ത് തന്നോട് മദ്യം ചോദിച്ചിരുന്നു എന്നും എന്നാല്‍ താന്‍ അത് നിരസിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു. മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്ന് ഇയാള്‍ ഉറങ്ങിപ്പോയി. മദ്യം നല്‍കാത്തതിന്‍റെ വൈരാഗ്യത്തില്‍ സുഹൃത്ത് തന്‍റെ സ്വകാര്യഭാഗത്ത് തീയിട്ടതായും ഇയാൾ പറഞ്ഞു.

വേദന കൊണ്ട് നിലവിളിച്ചപ്പോൾ വഴിയാത്രക്കാരിൽ ചിലരാണ് സഹായിച്ചതെന്നും ഈ സമയം സുഹൃത്ത് രക്ഷപ്പെട്ടതായും പരാതിക്കാരന്‍ പറഞ്ഞു. തുടർന്നാണ് ചികിത്സയ്ക്കായി ഡോക്‌ടറെ സമീപിച്ചത്. ഭയവും നാണക്കേടും കാരണം ആദ്യം പൊലീസിൽ പരാതി നൽകിയില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.

ചികിത്സ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും മുറിവ് ഉണങ്ങാത്തതിനെ തുടർന്നാണ് ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്തിനെതിരെ പരാതി നൽകിയത്. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ മഹാവീർ ഗുപ്തയ്‌ക്കെതിരെ ഐപിസി സെക്ഷൻ 324 പ്രകാരം കേസെടുത്തതായി മണിപ്പൂർ പൊലീസ് അറിയിച്ചു. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പഴുതാര; പ്രതിഷേധവുമായി നാട്ടുകാര്‍ - Centipede in school mid day meal

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.