ETV Bharat / bharat

'നീറ്റ് ക്രമക്കേടുകളില്‍ നിഷ്‌പക്ഷ അന്വേഷണമുണ്ടാകും, രാജ്യത്തിന്‍റെ വികസന തുടര്‍ച്ചയാണ് സര്‍ക്കാര്‍ ഗ്യാരണ്ടി': ദ്രൗപതി മുര്‍മു - President About NEET Issues - PRESIDENT ABOUT NEET ISSUES

മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം. വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും ഉറപ്പ്. രാജ്യത്തിന്‍റെ പരീക്ഷ ക്രമക്കേടുകളില്‍ അന്വേഷണം നടത്തുമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച  NEET Exam Controversy  Droupadi Murmu In Joint Sitting  ദ്രൗപതി മുര്‍മു നയപ്രഖ്യാപനം
Droupadi Murmu (ETV Bharat/Rashtrapathi bhavan)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 3:33 PM IST

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും സംബന്ധിച്ച് നിഷ്‌പക്ഷമായ അന്വേഷണം നടത്തുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മുമ്പും ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ കക്ഷി രാഷ്‌ട്രീയത്തിനതീതമായ യോജിപ്പ് കാണിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്നും രാഷ്‌ട്രപതി ദ്രൗപതി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്‍റെ വികസന തുടര്‍ച്ചയാണ് സര്‍ക്കാരിന്‍റെ ഗ്യാരണ്ടി. ഭാരതത്തിന്‍റെ വികസനത്തിന് സര്‍ക്കാര്‍ ഗതി വേഗം കൂട്ടും. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

തൊഴില്‍ സൃഷ്‌ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളുന്ന നടപടികള്‍ രാഷ്‌ട്രപതി ഉയര്‍ത്തിക്കാട്ടി. സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാനുള്ള അവസരങ്ങള്‍ സൃഷ്‌ടിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ബാങ്കിങ് പരിഷ്‌കാരങ്ങളെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധ വികസനം എന്നിവയില്‍ ഇന്ത്യ നേടിയ വികസനവും അവര്‍ എടുത്ത് പറഞ്ഞു. ബജറ്റ് ചരിത്രപരമാകും. രാജ്യ താത്പര്യം മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും രാഷ്‌ട്രപതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

വനിത ശാക്തീകരണം, ബാങ്കിങ് പരിഷ്‌കാരങ്ങള്‍, വികസന പദ്ധതികള്‍, വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ സമാധാന ഉടമ്പടികള്‍ എന്നിവയിലൂന്നിയായിരുന്നു മുര്‍മുവിന്‍റെ നയ പ്രഖ്യാപനം. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്ത് കേവല ഭൂരിപക്ഷത്തോടെ ഒരു സുസ്ഥിര സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു.

മൂന്നാം തവണയും ജനങ്ങള്‍ ഈ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഈ സര്‍ക്കാരിനെ കഴിയൂവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും പതിനെട്ടാം ലോക്‌സഭ ചരിത്രമാണ്. അമൃതകാലത്താണ് ഈ സഭയുടെ രൂപീകരണം. ഭരണഘടനയുടെ 56ാം വാര്‍ഷികത്തിലൂടെയാണ് ഈ സഭ കടന്ന് പോകുന്നത്.

വരും സമ്മേളനങ്ങളില്‍ ഈ സഭയുടെ ആദ്യ ബജറ്റ് അവതരണമുണ്ടാകും. ഈ സര്‍ക്കാരിന്‍റെ ഭാവി കാഴ്‌ചപ്പാടുകളും ദീര്‍ഘകാല നയങ്ങളും വെളിപ്പെടുത്തുന്ന നയരേഖയാകും പുതിയ ബജറ്റ്. വലിയ സാമൂഹ്യ സാമ്പത്തിക തീരുമാനങ്ങള്‍ ഇതിലുണ്ടാകും.

പല ചരിത്ര നടപടികളും ഈ ബജറ്റ് കൈക്കൊള്ളും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും മുര്‍മു ഊന്നിപ്പറഞ്ഞു. വനിത കേന്ദ്രീകൃത പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. സ്‌ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയ്ക്കും ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. സാധാരണ ജനങ്ങളുടെ അടിസ്ഥാന ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കും.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത കോടിക്കണക്കിന് ഇന്ത്യക്കാരുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്‌ട്രപതി നന്ദി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണിതെന്നും മുര്‍മു പറഞ്ഞു. വോട്ടെടുപ്പിലെ ജനകീയ പങ്കാളിത്തം പ്രതിഫലിപ്പിച്ചത് 140 കോടി ജനതയുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അഭിവാഞ്ജയാണെന്നും അവര്‍ പറഞ്ഞു.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെയെയും തന്‍റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അവര്‍ പിന്തുണച്ചു. ഇവിഎമ്മുകളെക്കുറിച്ച് നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി. ജമ്മു കശ്‌മീരിലെ വോട്ടെടുപ്പിലുണ്ടായ ജനകീയ പങ്കാളിത്തം ശത്രുക്കള്‍ക്കുള്ള സന്ദേശമാണെന്നും അവര്‍ പറഞ്ഞു. ജമ്മു കശ്‌മീരില്‍ വലിയ തോതില്‍ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതിന്‍റെ ആഹ്ളാദവും പ്രസിഡന്‍റ് പ്രകടിപ്പിച്ചു.

പതിറ്റാണ്ടുകള്‍ നീണ്ട റെക്കോര്‍ഡാണ് ജമ്മു കശ്‌മീര്‍ ജനത ഇക്കുറി ഭേദിച്ചത്. നാല് പതിറ്റാണ്ടായി വളരെ കുറഞ്ഞ വോട്ടര്‍മാര്‍ മാത്രമെ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നുള്ളൂ. ആക്രമണങ്ങളാണ് ഇതിന് കാരണമായിരുന്നത്. പ്രതിലോമ ശക്തികള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ജമ്മുവിലെ ജനങ്ങള്‍ ഇക്കുറി തെരഞ്ഞെടുപ്പിലൂടെയെന്നും പ്രസിഡന്‍റ് പറഞ്ഞു. അടിയന്തരാവസ്ഥ ഭരണഘടനയ്ക്ക് മേല്‍ വീണ കളങ്കമെന്നും അവര്‍ പറഞ്ഞു.

എതിര്‍പ്പും മുന്‍വിധികളും സ്വാര്‍ഥ താത്പര്യങ്ങളും ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെയും ആത്മാവിനെയും ഹനിക്കുന്നു. പാര്‍ലമെന്‍റിനെയും രാജ്യത്തിന്‍റെ വികസന യാത്രയെയും ഇത് പിന്നോട്ടടിക്കുന്നുവെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. നളന്ദയെ വന്‍ നേട്ടമാക്കി മാറ്റുമെന്ന് രാഷ്‌ട്രപതി ഉറപ്പ് നല്‍കി. ഇന്ത്യയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളും.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ശ്രമഫലമായാണ് ഇന്നത്തെ നളന്ദയുടെ ഉണര്‍വെന്നും അവര്‍ പറഞ്ഞു. നളന്ദ കേവലം ഒരു സര്‍വകലാശാലയല്ല. ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തിന്‍റെ തെളിവാണ്. പുത്തന്‍ നളന്ദയിലൂടെ ഇന്ത്യയെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റും.

തന്‍റെ സര്‍ക്കാര്‍ സിഎഎയിലൂടെ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കിത്തുടങ്ങിയെന്നും രാഷ്‌ട്രപതി പറഞ്ഞു. സിഎഎയിലൂടെ പൗരത്വം നേടിയവര്‍ക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു. രാജ്യത്തിന്‍റെ പാരമ്പര്യവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം ഭാവിയും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു.

ആഗോള പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യ പ്രതിവിധി നിര്‍ദ്ദേശിക്കുന്നുവെന്നും രാഷ്‌ട്രപതി അവകാശപ്പെട്ടു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെ പാര്‍ലമെന്‍റിലെത്തിയ മുര്‍മുവിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രണ്ട് സഭകളുടെയും അധ്യക്ഷന്‍മാരും ചേര്‍ന്നാണ് രാഷ്‌ട്രപതിയെ സ്വീകരിച്ചത്.

Also Read: 'ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് തെളിയിച്ചു': രാഷ്‌ട്രീയമായി വിശാല മനസ്‌കരാകണമെന്ന് അമര്‍ത്യാസെന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.