ETV Bharat / bharat

പ്രജ്വൽ രേവണ്ണ കേസ്: 'ഇത് കുടുംബകാര്യം, ഇടപെടാൻ ആഗ്രഹിക്കുന്നില്ല': ദേവഗൗഡയുടെ താക്കീതിനെ കുറിച്ച് ഡികെ ശിവകുമാർ - DK Shivakumar In Prajwal Case

അശ്ലീല വീഡിയോ വിവാദത്തില്‍ പ്രജ്വല്‍ രേവണ്ണയ്‌ക്ക് ദേവഗൗഡ നല്‍കിയ താക്കീതിനെ കുറിച്ച് ഡികെ ശിവകുമാര്‍. കുടുംബകാര്യത്തില്‍ ഇടപെടില്ലെന്ന് പ്രതികരണം. രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ദേവഗൗഡ ആവശ്യപ്പെട്ടത് ഇന്നലെ.

PRAJWAL REVANNA CASE  പ്രജ്വൽ രേവണ്ണ കേസ്  ഡി കെ ശിവകുമാർ  D K SHIVAKUMAR
DK Shivakumar (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 9:07 PM IST

ബെംഗളൂരു: അശ്ലീല വീഡിയോ വിവാദവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയ്‌ക്ക് നൽകിയ താക്കീത് തീർത്തും കുടുംബകാര്യമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. അതുകൊണ്ട് താൻ അതിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാര്‍.

കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് (മെയ് 23) എച്ച്‌ഡി ദേവഗൗഡ പ്രതികരിച്ചത്. കൊച്ചുമകനായ പ്രജ്വല്‍ രേവണ്ണയോട് ഉടന്‍ ഇന്ത്യയിലെത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡികെ ശിവകുമാറിന്‍റെ പ്രതികരണം.

ദേവഗൗഡ പറഞ്ഞതിങ്ങനെ: പ്രജ്വല്‍ ഉടന്‍ നാട്ടിലെത്തി നിയമ നടപടി നേരിടണം. കേസിനെ കുറിച്ച് താനോ കുടുംബമോ നിന്നോട് യാതൊന്നും ചോദിക്കില്ല. എത്രയും വേഗത്തില്‍ ഇവിടെയെത്തി പൊലീസില്‍ കീഴടങ്ങണമെന്നുമാണ് എച്ച്ഡി ദേവഗൗഡ പറഞ്ഞത്.

കേസിനെ കുറിച്ച് തനിക്കൊന്നും അറിയില്ല. കൊച്ചുമകന്‍ ആയതുകൊണ്ട് പ്രജ്വലിനെ സംരക്ഷിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. പ്രജ്വല്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കും കുടുംബത്തിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തനിക്ക് സാധിക്കില്ല. എന്‍റെ മനസാക്ഷിക്കും താന്‍ വിശ്വസിക്കുന്ന ദൈവത്തിനും എല്ലാമറിയാം. അടുത്തിടെ പ്രചരിച്ച അസത്യങ്ങളെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ല.

നിലവില്‍ ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസം മുറുകെപ്പിടിക്കുകയാണ് തന്‍റെ ലക്ഷ്യം. 60 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതത്തില്‍ തനിക്കൊപ്പമുണ്ടായിരുന്നവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെ നിരാശപ്പെടുത്തില്ലെന്നുമാണ് കഴിഞ്ഞ ദിവസം ദേവഗൗഡ പറഞ്ഞത്.

നിരവധി സ്‌ത്രീകളെ പീഡിപ്പിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്‌തുവെന്നാണ് ഹാസന്‍ എംപിയായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. സംഭവത്തിന് പിന്നാലെ എംപി വിദേശത്ത് കടന്നതായി പൊലീസ് കണ്ടെത്തി. വിഷയവുമായി ബന്ധപ്പെട്ട് ദേവഗൗഡയുടെ കുടുംബത്തിനും പാര്‍ട്ടിക്കുമെതിരെ വിവാദങ്ങള്‍ മുറുകുമ്പോള്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. രേവണ്ണയെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. വിഷയത്തില്‍ രണ്ട് തവണയാണ് സിദ്ധരാമയ്യ കേന്ദ്രത്തെ സമീപിക്കുന്നത്.

Also Read: 'പ്രജ്വൽ രേവണ്ണ കേസ് സിബിഐക്ക് വിടേണ്ടതില്ല, പൊലീസിൽ പൂര്‍ണ വിശ്വാസം': സിദ്ധരാമയ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.