ETV Bharat / bharat

ദീപാവലി തിരക്ക്; ട്രെയിൻ യാത്രക്കാര്‍ക്ക് സുപ്രധാന അറിയിപ്പുമായി റെയില്‍വേ - RAILWAYS ISSUES TRAVEL ADVISORY

തിരക്ക് മൂലം ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയത്

DIWALI RUSH AT STATIONS  RAILWAYS ISSUES TRAVEL ADVISORY  INDIAN RAILWAY  TRAIN PASSENGERS
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 3:10 PM IST

ന്യൂഡല്‍ഹി: ദീപാവലി, ഛഠ്‌ പൂജ ഉള്‍പ്പെടെയുള്ള അവധികള്‍ കണക്കിലെടുത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ തിരക്ക് ഒഴിവാക്കാൻ സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. തിരക്ക് മൂലം ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയത്. ദീപാവലിക്ക് മുമ്പും ശേഷവുമുള്ള തിരക്ക് ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനുമാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.

  • ഒരു മണിക്കൂര്‍ മുമ്പ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തണം

ട്രെയിൻ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും അതത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെന്നാണ് പ്രധാന നിര്‍ദേശം. അവസാന മിനിറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ യാത്രക്കാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിനായി ട്രെയിൻ യാത്രക്കാർ അതിനനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തണമെന്നും പുതിയ നിയന്ത്രണങ്ങൾ പാലിക്കാൻ അഭ്യർഥിക്കുന്നുവെന്നും വെസ്‌റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ വിനീത് അഭിഷേക് വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  • പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്ക് നിയന്ത്രണം

സുഗമമായ യാത്ര ഉറപ്പാക്കാൻ റെയില്‍വേ സ്‌റ്റേഷനുകളില്‍ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്‌ ഡെസ്‌ക്കില്‍ നിന്നോ റെയിൽവേ ജീവനക്കാരിൽ നിന്നോ സഹായം തേടാമെന്നും റെയിൽവേ അറിയിച്ചു. വരാനിരിക്കുന്ന അവധി ദിനങ്ങള്‍ കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാൻ പടിഞ്ഞാറൻ, സെൻട്രൽ സോണുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപനയ്ക്ക് റെയിൽവേ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ദീപാവലി, ഛഠ്‌ പൂജ അവധി ദിനങ്ങളിലാകും പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. മുതിർന്ന പൗരന്മാരെയും മെഡിക്കൽ ആവശ്യങ്ങള്‍ ഉള്ളവരെയും ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു. അധിക ടിക്കറ്റ് കൗണ്ടറുകൾ, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ, എൻക്വയറി കൗണ്ടറുകൾ, ഹെല്‍പ് ഡെസ്‌കുകള്‍, കാറ്ററിങ് സേവനങ്ങൾ, കുടിവെള്ളം, മൊബൈൽ ടോയ്‌ലറ്റുകൾ എന്നിവ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

  • അവധി ദിനങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍

ദീപാവലിക്ക് 136 അധിക ട്രെയിനുകൾ സര്‍വീസ് നടത്തും. ഛഠ് പൂജയ്ക്കായി നവംബർ 2, 3, 4 തീയതികളിൽ 145 അധിക സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. ദശലക്ഷക്കണക്കിന് യാത്രക്കാർക്കായി നിരവധി പ്രത്യേക ട്രെയിനുകൾ സര്‍വീസ് നടത്തുന്നതിനാല്‍ പ്രതിദിനം രണ്ട് ലക്ഷം അധിക യാത്രക്കാര്‍ക്ക് റെയിൽവേ സുഗമമായ യാത്ര ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ദീപാവലി, ഛഠ് പൂജ കണക്കിലെടുത്ത് റെയിൽവേ 7,000 സ്‌പെഷ്യൽ ട്രെയിനുകളെങ്കിലും സർവീസ് നടത്തുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള ഉത്സവ കാലയളവിൽ റെയില്‍വേ ഒരു കോടിയോളം യാത്രക്കാരെ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സർവീസ് നടത്തിയ 4,429 ട്രെയിനുകളേക്കാൾ 60% കൂടുതലാണ് ഇത്തവണ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍.

Read Also: ട്രെയിൻ ടിക്കറ്റ് ഇനി 2 മാസം മുന്‍പ് മാത്രം, റിസര്‍വേഷൻ നയം മാറ്റി ഇന്ത്യൻ റെയില്‍വേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.