ETV Bharat / bharat

ദുബായിൽ നിന്ന് മടങ്ങിയത് 'ആളില്ലാ' വിമാനങ്ങൾ; സ്‌പൈസ്‌ജെറ്റിനെ കൂടുതല്‍ നിരീക്ഷിക്കാന്‍ ഡിജിസിഎ - DGCA action over Spicejet - DGCA ACTION OVER SPICEJET

ദുബായി എയര്‍പ്പോട്ടുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് യാത്രക്കാരില്ലാതെ ദുബായിൽ നിന്ന് സർവീസ് നടത്തേണ്ടി വന്ന സ്‌പൈസ്‌ ജെറ്റ് എയര്‍ലൈന്‍സിന് മേല്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ഡിജിസിഎ.

SPICEJET FINANCIAL CRISIS  SPICEJET DUBAI AIRPORT DGCA  സ്‌പൈസ്‌ജെറ്റ് സാമ്പത്തിക പ്രശ്‌നം  ഡിജിസിഎ സ്‌പൈസ്‌ജെറ്റ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 10:34 PM IST

ന്യൂഡല്‍ഹി : വിമാനങ്ങളിൽ യാത്രക്കാരെ അനുവദിക്കാത്തതിനെ തുടർന്ന് സ്‌പൈസ്‌ജെറ്റ് എയർലൈനിനെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍. എയർപോർട്ട് കുടിശിക അടയ്ക്കാത്തതിനാൽ സ്‌പൈസ് ജെറ്റ് വിമാന യാത്രക്കാരെ ദുബായി വിമാനത്താവളത്തില്‍ നിന്ന് ചെക്ക് ഇൻ ചെയ്യാൻ എയർപോർട്ട് ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് ഇത്തരത്തില്‍ റദ്ദാക്കിയത്.

സ്‌പൈസ്‌ജെറ്റ് എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കിയതിൻ്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 7, 8 തീയതികളിൽ സ്‌പൈസ്‌ജെറ്റ് എന്‍ജിനിയറിങ് സൗകര്യങ്ങളുടെ പ്രത്യേക ഓഡിറ്റ് നടത്തിയിരുന്നു. ഓഡിറ്റിങ്ങില്‍ ചില പോരായ്‌മകൾ കണ്ടെത്തിയതായി ഡിജിസിഎ പ്രസ്‌താവനയിൽ പറഞ്ഞു.

പ്രവർത്തന സുരക്ഷ ഉറപ്പാക്കുന്നതിനായി എയർലൈനിനെ 'മെച്ചപ്പെട്ട നിരീക്ഷണ' (enhanced surveillance) വിഭാഗത്തില്‍ പെടുത്തിയതായും ഡിജിസിഎ അറിയിച്ചു. പ്രവർത്തനങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നത് എന്നായിരുന്നു സ്‌പൈസ്‌ജെറ്റ് വക്താവിന്‍റെ വിശദീകരണം. ബാധിക്കപ്പെട്ട യാത്രക്കാരെ തുടർന്നുള്ള വിമാനങ്ങളിലോ മറ്റ് എയർലൈനുകളിലോ കയറ്റി അയക്കുകയോ അല്ലെങ്കിൽ മുഴുവൻ പണം തിരികെ നൽകുകയോ ചെയ്‌തുവെന്നും വക്താവ് വിശദീകരിച്ചു.

ദുബായിൽ നിന്നുള്ള എല്ലാ ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങളും ഇപ്പോൾ കൃത്യ സമയത്ത് സര്‍വീസ് നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. സ്‌പൈസ്‌ജെറ്റ് എയര്‍ലൈന്‍സ് മുംബൈ വിമാനത്താവളവുമായി ഉണ്ടായ സാമ്പത്തിക വിഷയം ഈ മാസം ആദ്യം, പരിഹരിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. സ്‌പൈസ് ജെറ്റ് ജീവനക്കാർക്കുള്ള ശമ്പളം വൈകിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

വാടകയ്‌ക്കെടുത്ത മൂന്ന് എഞ്ചിനുകളുടെ വാടക ഫ്രഞ്ച് കമ്പനിക്ക് നൽകുന്നതിൽ പരാജയപ്പെട്ട വിഷയത്തില്‍ ഡൽഹി ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഓഗസ്റ്റ് 16-ന് അകം ഈ എഞ്ചിനുകൾ ഗ്രൗണ്ട് ചെയ്യാനും 15 ദിവസത്തിനുള്ളിൽ തിരികെ നൽകാനും കോടതി എയർലൈനിനോട് നിർദേശിച്ചു. സ്‌പൈസ് ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ അജയ് സിങ്, എയർലൈനിൻ്റെ കുടിശ്ശിക ബാധ്യതകൾക്ക് ഈടായി തൻ്റെ ഓഹരികൾ പണയം വയ്‌ക്കാമെന്ന വാഗ്‌ദാനം പാട്ടക്കാർ നിരസിച്ചതിനെ തുടർന്നായിരുന്നു കോടതി വിധി.

2022-ൽ, തുടർച്ചയായ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടർന്ന് സ്‌പൈസ്‌ ജെറ്റിന്‍റെ 50 ശതമാനം വിമാനങ്ങള്‍ പ്രവർത്തിപ്പിക്കാൻ മാത്രമേ ഡിജിസിഎ അനുവദിച്ചിരുന്നുള്ളൂ. അന്നും ഡിജിസിഎ ഓഡിറ്റ് നടത്തിയിരുന്നു. 2022 ഒക്‌ടോബർ 30-ന് മാത്രമാണ് സ്‌പൈസ് ജെറ്റിന് മുഴുവൻ വിമാനങ്ങളും ഉപയോഗിക്കാൻ അനുമതി ലഭിച്ചത്.

Also Read : 'സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിന്‍റെ കാരണം ഇതാണ്...'; വിശദീകരണവുമായി സ്‌പൈസ്‌ജെറ്റ് ജീവനക്കാരിയുടെ അഭിഭാഷകൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.